ഇസ്ലാമിക സമ്മേളനത്തിന് ക്ഷേത്ര മുറ്റത്ത് പന്തല്‍ - മീഡിയവൺ റിപ്പോർട്ട്

ഇസ്ലാമിക സമ്മേളനത്തിന് ക്ഷേത്ര മുറ്റത്ത് പന്തല്‍. മനുഷ്യര്‍ക്കിടയില്‍ മതിലുപണിയുന്ന പുതിയ കാലത്താണ് മതില്‍കെട്ട് പൊളിച്ച് സമ്മേളനം നടത്താന്‍ ക്ഷേത്ര കമ്മിറ്റി സൗകര്യമൊരുക്കിയത്. കാസര്‍കോട് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളന സ്ഥലമാണ് അതിരുകളില്ലാത്ത സ്നേഹത്തിന്റെ വേദിയായി മാറിയത്.
കാസര്‍കോടിന്റെ തെക്കേ അറ്റത്തെ ഗ്രാമമായ പടന്നയിലാണ് സൗഹൃദത്തിന്റെ ഈ പുതിയ മാതൃക. സമ്മേളനം നടത്താന്‍ ജമാഅത്തെ ഇസ്!ലാമി തീരുമാനിച്ചത് പടന്നയിലെ മുണ്ട്യാ വളപ്പില്‍. എന്നാല്‍ ഈ സ്ഥലം അതിന് മതിയാകില്ലെന്ന് ബോധ്യമായതോടെ സംഘാടകര്‍ തൊട്ടടുത്ത മുണ്ട്യ ദേവസ്വം ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചു.
സംഘാടകര്‍ക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും ക്ഷേത്ര കമ്മിറ്റിക്കും അവിടത്തെ ഹിന്ദുമത വിശ്വാസികള്‍ക്കും ഇക്കാര്യത്തില്‍ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. കമ്മിറ്റിചേര്‍ന്ന് സ്ഥലം വിട്ടുകൊടുക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു. മുണ്ട്യാ വളപ്പിനും ക്ഷേത്രത്തിനും ഇടയിലെ മതില് പൊളിച്ചുനീക്കി അതൊരൊറ്റ മൈതാനമാക്കി.
ഏതാനും മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതിന്റെ പേരില്‍ രാജ്യമൊന്നടങ്കം ഭീകര മുദ്ര ചാര്‍ത്തിയ ഗ്രാമത്തെ ആ പ്രചാരണങ്ങള്‍ ഒട്ടും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നാണ് ഈ സമ്മേളന വേദി.
Leave a Comment