ജെ.എൻ.യു വിദ്യാർഥി നജീബിന് നീതി ആവശ്യപ്പെട്ട് എസ്‌.ഐ.ഒ ഒപ്പ് ശേഖരണം നടത്തി

വടക്കാങ്ങര: ജെ.എൻ.യു വിദ്യാർഥി നജീബ് അഹമ്മദിന്റെ തിരോധാന വിഷയത്തിലെ ഭരണകൂട നിസ്സംഗതക്കെതിരിൽ നജീബ് അഹമ്മദിന് നീതി ലഭ്യമാക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്‌.ഐ.ഒ ദേശീയ ന്യൂനപക്ഷ കമ്മീഷന് സമർപ്പിക്കുന്ന ഒപ്പു ശേഖരണത്തിന്റെ വടക്കാങ്ങര യൂനിറ്റ് തല ഉദ്ഘാടനം പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.

സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് നബീൽ അമീൻ, സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീൻ, ഫർദാൻ ഹുസൈൻ, ആദിൽ ഹുസൈൻ, ഷഹബാസ്, ഷഫിൻ ഷഹാൻ, നിബ്റാസ്, റബീ ഹുസൈൻ, ഹനാൻ യാസിർ, ഫാരിസ്, ഫഹീമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.