കാസര്‍കോടിന്റെ സമാധാനാന്തരീക്ഷത്തിന് കൈകോര്‍ക്കണം- സൌഹൃദം കാസര്‍കോട്

കാസര്‍കോടിന്റെ സമാധാനാന്തരീക്ഷത്തിന് കൈകോര്‍ക്കണം- സൌഹൃദം കാസര്‍കോട് കാസര്‍കോട്: നാടിന്റെ സമാധാനന്തരീക്ഷവും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ജാതി മത കക്ഷി ഭേദമന്യെ എല്ലാവരും ഒരുമിച്ചിറങ്ങണമെന്ന് സൌഹൃദം കാസര്‍കോട് ഏക്സിക്കൂട്ടിവ് യോഗം അഭ്യര്‍ഥിച്ചു. നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്തുന്ന ചെറുപക്ഷത്തിന്റെ കെണിയില്‍ വീഴാതെ പൊതുസമൂഹം ജാഗ്രതപുലര്‍ത്തണം. കുഴപ്പങ്ങളുണ്ടാക്കുന്നത് ചെറുപക്ഷമാണ്. മാഹാഭൂരിഭാഗവും നന്മയും സ്നേഹവും ആഗ്രഹിക്കുന്നവരും. എന്നിട്ടും ജില്ലയുടെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ചെറുപക്ഷത്തിനാവുന്നു. ഇവിടെ ജനങ്ങള്‍ ഒന്നിച്ച് ഇത്തരം ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനാവണം. നമ്മള്‍ എല്ലാവരും ഒന്നാണെന്ന സന്ദേശം പകരുന്ന വിപുലമായ സാസ്കാരിക സദസ്സ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സൌഹൃദം കാസര്‍കോട് ചെയര്‍മാന്‍ ഡോ. സി എ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീക്ക് നസറുല്ല വിഷയം അവതരിപ്പിച്ചു. പി ഉഷാ നായര്‍, കെ മുഹമ്മദ് ഷാഫി, ഫാറൂഖ് കാസ്മി, അംബുഞ്ഞി തലക്ലായി, റഫീക്ക് മണിയങ്കാനം, അനിതാ ഡിസൂസ, അഷ്റഫ് അലി ചേരങ്കൈ, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, എം സി എം അക്ബര്‍, അനിത ഡിസൂസ, അബ്ദുല്‍ ഹമീദ് കക്കണ്ടം, യു എ ഉമ്മര്‍, ഉഷാ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. അസ്ലം മച്ചിനടുക്കം സ്വാഗതം പറഞ്ഞു.