'കലാപങ്ങളെ സംഘ്പരിവാര്‍ രാഷ്ട്രീയ ആയുധങ്ങളാക്കുകയാണ്'- ജമാഅത്തെ ഇസ് ലാമി 

കാസര്‍കോട്: കാലപങ്ങളെ സംഘ്പരിവാര്‍ രാഷ്ട്രീയ ആയുധങ്ങളാക്കുകയാണെന്ന് ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി ടി കെ ഹുസൈന്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ് ലാമി  ജില്ലാ പ്രവര്‍ത്തക സമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങളിലൂടെ ഭൂരിപക്ഷ ദ്രൂവികരണമുണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി മുസ്ലിം വിഭാഗത്തെ അപരന്മാരക്കുകായണ് സംഘ്പരിവാര്‍. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സംഘ്പരാവാരിന്റെ ഈ നീക്കങ്ങള്‍ വിജയിച്ചുവരികയാണ്. എന്നാല്‍ തങ്ങള്‍ക്ക് കീഴ്പെടുത്താനാവാത്ത അപൂര്‍വ്വം സ്ഥാനങ്ങളില്‍ പുതിയ നീക്കത്തിലൂടെ മേധാവിത്വം സ്ഥാപിക്കാനാണ് ഇപ്പോള്‍ ആര്‍ എസ് എസ് ശ്രമിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഈ തന്ത്രം കേരളത്തിലും പയറ്റുകയാണ് ആര്‍ എസ് എസ്. കൊടിഞ്ഞി ഫൈസല്‍, കാസര്‍കോട് റിയാസ് മൌലവി എന്നിവരുടെ കൊലപാതകം ഇതാണ് സൂചിപ്പിക്കുന്നത്. ഇതിന് പിന്നിലെ രാഷ്ട്രീയ ഗുഡാലോചന പുറത്ത് വരാതിരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. പൊലീസ് പുതിയ കഥകളുണ്ടാക്കുന്നത് ഗുഡാലോചന പുറത്ത് വരാതിരിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ്. ഈ നീക്കത്തിനെതിരെ  വൈകാരികമായി പ്രതികരിക്കാതെ വിവേക പൂര്‍ണമായ ഇടപെടലുകള്‍ മതേതര സമൂഹത്തില്‍ നിന്നും ഉണ്ടാവണം. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുന്നതിനും സമൂഹത്തില്‍ സൌഹാര്‍ദം ഉണ്ടാക്കുന്നതിനും കൂട്ടായ പരിശ്രമമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷ വഹിച്ചു. സെക്രട്ടറി കെ കെ ഇസ്മായില്‍ സ്വാഗതം പറ‍ഞ്ഞു.