പൗരാവകാശ ലംഘനങ്ങൾക്കെതിരെ കൂട്ടായ്മകൾ രൂപപ്പെടണം

ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴിൽ പൗരാവകാശ ലംഘനങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണെന്നും ഇതിനെതിരെ ജനകീയ കൂട്ടായ്മ ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നും മണ്ണാർക്കാട് എം. എൽ. എ എൻ. ഷംസുദ്ധീൻ. ഫാസിസം തീൻ മേശയിൽ നിന്നും തുടങ്ങി ഇന്നു കല, സാഹിത്യം, സിനിമ പൗരാവകാശങ്ങൾ തുടങ്ങി എല്ലാ മേഘലകളിലും മനുഷ്യാവകാശ ലംഘങ്ങൾ അഴിച്ചു വിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മതപ്രബോധനം പൗരാവകാശമാണ് എന്ന തലക്കെട്ടിൽ സോളിഡാരിറ്റി എടത്തനാട്ടുകാരയിൽ സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ്‌ അക്ബറലി അലനല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ്, ജമാഅത്തെ ഇസ് ലാമി പാലക്കാട്‌ ജില്ല പ്രസിഡന്റ്‌ അബ്ദുൽ ഹകീം നദ്‌വി, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ശിഹാബ് പൂക്കോട്ടൂർ, സി. അഷറഫ്, തബ്സീം എന്നിവർ സംസാരിച്ചു.മതപണ്ഡിതനും നിച്ച് ഓഫ്ട്രൂത് ഡയറക്ടർ കൂടിയായ എം. എം അക്ബർ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സാലിഹ് ടി. പി സ്വാഗതവും ജില്ല സെക്രട്ടറി ഷാക്കിർ അഹമ്മദ്‌ നന്നിയും പറഞ്ഞു. Photo: മതപ്രബോധനം പൗരാവകാശമാണ് എന്ന തലക്കെട്ടിൽ സോളിഡാരിറ്റി എടത്തനാട്ടുകാരയിൽ സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം മണ്ണാർക്കാട് എം. എൽ. എ എൻ. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു.