വെക്കേഷൻ മദ്രസ്സ ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടി:  അൽ മദ്രസത്തുൽ ഇസ്ലാമിയയുടെ കീഴിൽ കൊണ്ടോട്ടി മർകസിൽ ആരംഭിച്ച വെക്കേഷൻ മദ്രസ്സ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി.കെ അബ്ദുൽ ഗഫൂർ ഉത്ഘാടനം ചെയ്തു. മസ്ജിദുൽ ഇഹ്‌സാൻ ഖത്തീബ് സമീർ വടുതല അധ്യക്ഷത വഹിച്ചു.  മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് റാഫി, ഡോ. കെ.കെ മുഹമ്മദ്, പി.പി അബ്ദുൽ ഖാദർ, പറമ്പാടൻ കുഞ്ഞഹമ്മദ്, സി. സൈനുദ്ധീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  പി.പി അബ്ദുൽ ഹമീദ് സ്വാഗതവും എം. ഹസനുൽ ബന്ന നന്ദിയും പറഞ്ഞു.