​’നീറ്റ് പരീക്ഷ ഇനി ഉറുദുവിലും’ – sio സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി

ന്യൂ ഡെൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഉറുദു ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി.  2017-18 അക്കാദമിക വർഷം മുതൽ ഉറുദു ഭാഷ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.  ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാൻ മിൽക്കർ, എം.എം ശാന്തൻ ഗൗഡർ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രസ്താവിച്ചത്. 

വേചനപരം’ എന്ന പദപ്രയോഗം അഫിഡവിറ്റിൽ നിന്ന് നീക്കണമെന്ന് സർക്കരിന്റെ വാദം എസ്.ഐ.ഒ വിന് വേണ്ടി വാദിച്ച വക്കിൽ രവീന്ദർ എസ്. ഗാരിയ കോടതിയിൽ തള്ളി.

2013 ഇല്‍ വെറും 323 വിദ്യാര്‍ഥികള്‍ മാത്രം  അപേക്ഷിച്ച മറാത്തി  ഭാഷയിലും  ഒരു ജൂനിയര്‍ കോളേജുമില്ലാത്ത കന്നഡ ഭാഷയിലും നീറ്റ് അനുവദിച്ചപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ആറാമത്തെ ഭാഷയായ ഉറുദു ഭാഷയെ തഴഞ്ഞത് വിവേചനം തന്നെയാണു എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. മുസ്ലിം പിന്നോക്ക സമുദായത്തോട് സർക്കാർ തുടരുന്ന വിവേചനപരമായ നടപടികൾക്കെതിരെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

2017-18 വര്‍ഷത്തേക്കുളള നീറ്റ് എക്‌സാം 10 ഭാഷകളിലാണ് നടത്താന്‍ തീരുമാനിച്ചിരിന്നത്.  ഉര്‍ദു മീഡിയമായി പഠിക്കുന്ന വിദ്യാര്‍ഥികളേക്കാള്‍ എണ്ണം കുറവുളള ഭാഷകളില്‍ പോലും നീറ്റ് നടത്തുന്നുണ്ട്. 2013 ല്‍ വെറും 324 കുട്ടികള്‍ മാത്രം അപേക്ഷിച്ച മറാത്തി ഭാഷയിലും, ഒരു  ജൂനിയര്‍ കോളേജ് പോലും ഇല്ലാത്ത കന്നട ഭാഷയിലും നീറ്റ് അനുവദിച്ചപ്പോള്‍ നിരവധി ഉറുദു  ജൂനിയര്‍ കോളേജുകള്‍ ഉള്ള മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഉറുദുവില്‍ നീറ്റ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഉര്‍ദു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കു ആറാമത്തെ ഭാഷയാണ്. എന്നാല്‍ പന്ത്രണ്ടാം സ്ഥാനത്തുളള ഭാഷ വരെ നീറ്റില്‍ ഉള്‍പ്പെടത്തിയപ്പോള്‍ ഉര്‍ദുവിനെ അവഗണിക്കുകയായിരുന്നു.ഈ വിവേചനമാണ് എസ്.ഐ.ഒ കോടതിയിൽ ചോദ്യം ചെയ്തത്.