​ഉറുദുവിൽ നീറ്റ് : സർക്കാർ നടപടി വിവേചനം തന്നെയാണു – നഹാസ് മാള

നീറ്റ് പരീക്ഷയിൽ ഉറുദു ഭാഷ ഉൾപെടുത്താതിരുന്ന സർക്കാർ നടപ്പടി വിവേചനം തന്നെയാണെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള.
നീറ്റ് പരീക്ഷയിൽ ഉറുദു ഭാഷ ഉൾപെടുത്താത സർക്കാർ നടപ്പടിക്കെതിരെ എസ്.ഐ.ഒ നൽകിയ ഹർജിയിൽ അനുകൂല വിധി നേടിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അഫിഡവിറ്റിൽ നിന്നു ‘വിവേചനപരം’ എന്ന പദപ്രയോഗം ഒഴിവാക്കണമെന്ന സർക്കാർ വാദം കോടതിയിൽ എസ്.ഐ.ഒ തള്ളി. 

2013 ഇല്‍ വെറും 323 വിദ്യാര്‍ഥികള്‍ മാത്രം  അപേക്ഷിച്ച മറാത്തി  ഭാഷയിലും  ഒരു ജൂനിയര്‍ കോളേജുമില്ലാത്ത കന്നഡ ഭാഷയിലും നീറ്റ് അനുവദിച്ചപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ആറാമത്തെ ഭാഷയായ ഉറുദു ഭാഷയെ തഴഞ്ഞത് വിവേചനം തന്നെയാണു. മുസ്ലിം പിന്നോക്ക സമുദായത്തോട് സർക്കാർ തുടരുന്ന വിവേചനപരമായ നടപടികൾക്കെതിരെ സമരം തുടരുമെന്നും നഹാസ് മാള അറിയിച്ചു.