മതവിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണം  - ഡോ ഇബ്രാഹിം സാലിഹ് അല്‍ നഈമി

കോഴിക്കോട്: മത വിദ്യാഭ്യാസ മേഖലയില്‍ നൂതന സാങ്കേതിക വിദ്യകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത് ഡയലോഗ് ചെയര്‍മാന്‍ ഡോ.ഇബ്രാഹിം സ്വാലിഹ് അല്‍ നഈമി. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടന്ന ഐലീഫ് ഓണ്‍ലൈന്‍ മദ്രസയുടെ ഔദ്യോഗിക പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം സര്‍വ്വമേഖലകളിലും മുമ്പങ്ങുമില്ലാത്ത വിധത്തിലുള്ള മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. അധ്യാപന - മൂല്യനിര്‍ണയ മേഖലകളിലും ബോധന രീതിശാസ്ത്രത്തിലും ഇത്തരം പരിഷ്‌കരണങ്ങള്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. സാമ്പ്രദായിക മതപഠനത്തിന് അവസരം കിട്ടാത്തവര്‍ക്കും പ്രാവസികള്‍ക്കും ഐലീഫ് കൂടുതല്‍ പ്രയോജനപ്രദമാകുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. മാറിയ ജീവിത സാഹചര്യങ്ങളെ മതവിദ്യാഭ്യാസ മേഖല വേണ്ടത്ര അളവില്‍  അഭിമുഖീകരിച്ചിട്ടില്ല. വിജ്ഞാന സ്‌ഫോടനത്തിന്റെ വ്യാപ്തിയും പുതുതലമുറയുടെ അഭിരുചികളും തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ നടപ്പിലാക്കുവാന്‍ സമുദായ നേതൃത്വം ശ്രദ്ധപതിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലുടനീളം  പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മതവിദ്യാഭ്യാസ സംവിധാനങ്ങളെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് നയിക്കുവാന്‍ ഐലീഫിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 

മജ്‌ലിസ് മദ്രസ്സ എജ്യുക്കേഷന്‍ ബോര്‍ഡും ജി-25 വിദ്യാഭ്യാസ പ്രൊജക്ടും സംയുക്തമായി നടപ്പിലാക്കുന്ന ഐലീഫ് ഓണ്‍ലൈന്‍ മദ്രസ്സയുടെ ഔദ്യോഗിക പ്രഖ്യാപനം ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍
ഫോര്‍ ഇ3ര്‍ഫെയ്ത് ചെയര്‍മാന്‍ ഡോ.ഇബ്രാഹിം സാലിഹ് അല്‍നഈമി നിര്‍വഹിച്ചു. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറ3സിംഗ് വഴിയാണ് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നട ത്തിയത്. സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാ3 സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. ജമാഅ െത്ത ഇസ്‌ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പദ്ധതിയുടെ നാമകരണം നിര്‍വഹിച്ചു. വൈസ് കിഡ്‌സ് ഇംഗ്ലീഷ് പഠപുസ്തകങ്ങളുടെ പ്രകാശനം ഡോ. മുഹമ്മദ് യൂസുഫ് നദ്‌വി നിര്‍വഹിച്ചു. ഐലീഫ് വെബ്‌സൈറ്റ് പ്രകാശനം ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നും തീം സോംഗ് പ്രകാശനം വനിത വിഭാഗം സംസ്ഥാന പ്രസിഡിന്റ്്് സഫിയ അലിയും നിര്‍വഹി ച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍് ടി.ശാക്കിര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്് സി.ടി. സുഹൈബ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ്, ഡോ. ഉമര്‍ ഒ തസ്‌നീം, താജ് ആലുവ, ഇംതിയാസ് കവിയൂര്‍ തുടങ്ങിയവര്‍ സംസാരി ച്ചു. ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ വകുപ്പ് ചെയര്‍മാന്‍ ഡോ.കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മജ്‌ലിസ് മദ്രസ എജ്യുക്കേഷ3 ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസ്സന്‍ സ്വാഗതവും, എസ്. കമറുദ്ദീന്‍ നന്ദിയും പറമു. www.ileafsuite.com എന്ന വിലാസത്തില്‍ വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2017 സെപ്തംബര്‍ 23 (മുഹറം 01) മുതല്‍ ഓണ്‍ലൈന്‍ മദ്രസ്സയുടെപൈലറ്റ് ക്ലാസുകള്‍ ആരംഭിക്കുമെന്ന് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശമീര്‍ബാബു വല്ലപ്പുഴ അറിയിച്ചു. .