റഹ്മത്തുന്നിസ. എ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം  സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കേരളയുടെ 2017 -19 കാലയളവിലേക്കുള്ള  വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റായി എ. റഹ്മത്തുന്നിസയെ തെരെഞ്ഞെടുത്തു.ജി.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡണ്ടും നിലവില്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ്പ്രസിഡണ്ടുമാണ് റഹ്മത്തുന്നിസ. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയും  ബി.എഡ് ബിരുദധാരിയുമായ റഹ്മത്തുന്നിസ പാലക്കാട് മേഴ്‌സി കോളേജ്, തൃശ്ശൂര്‍ വിമല കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. കൊണ്ടോട്ടി മര്‍ക്കസുല്‍ ഉലൂം സീനിയര്‍  ഹയര്‍സെക്കണ്ടറി സ്‌കൂള്‍,മനാറുൽ ഉലൂം ഇന്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിൽ പ്രിന്‍സിപ്പളായും, അൽഹറമൈൻ ഇംഗ്ലീഷ് സ്കൂൾ, പ്ലസന്റ് സ്കൂൾ ഓമശ്ശേരി എന്നിവിടങ്ങളിൽ വൈസ് പ്രിൻസിപ്പാളും ആയും ഇസ്‌ലാഹിയ കോളേജ് ചേന്ദമംഗല്ലൂര്‍,  ഇന്റര്‍നാഷ്ണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ, ഇറ്റാലിയന്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ ജിദ്ദ  എന്നിവിടങ്ങളില്‍ അധ്യാപികയായും  സേവനമനുഷ്ടിച്ചിട്ടുണ്ട്.  

സഫിയ അലി,   പി. സുബൈദ, ലൈലടീച്ചര്‍, ഷമീന അഫ്‌സല്‍, ആര്‍.സി.സാബിറ, സഫിയ കെ.എ, ഇ.സി. ആയിശ, നസീമ കെ.ടി, അസൂറ അലി, ജമീല.സി.വി, സഫിയ ഷറഫിയ, ഖദീജ റഹ്മാന്‍, ടി.കെ. ജമീല, ഫാത്തിമ മൂസ, ഉമ്മു ഐമന്‍, കെ.എന്‍. സുലൈഖ, ഹുദാബി, ശരീഫ അമീന്‍, ഉമ്മു കുല്‍സു.പി.സി, എം.സി. സുബൈദ എന്നിവര്‍ സംസ്ഥാന സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. തെരെഞ്ഞെടുപ്പിന് ഹല്‍ഖ അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.