എസ്.ഐ.ഒ ടീൻസ് മീറ്റ് ആരംഭിച്ചു

എസ്.എസ്.എൽ.സി പൂർത്തീകരിച്ചവർക്ക് എസ്.ഐ.ഒ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന ടീൻസ്മീറ്റുകൾക്ക് തുടക്കം.

റിയാസ് മൗലവിയുടെയും ആലപ്പുഴയിലെ പ്ലസ് ടൂ വിദ്യാർത്ഥി അനന്തുവിന്റെയും  കൊലപാതകത്തിലൂടെ സംഘ് പരിവാർ സംസ്ഥാനത്ത്  വലിയ വിഭാഗീയതയും ധ്രുവീകരണവുമാണു ലക്ഷ്യമിടുന്നത്. ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കേണ്ടതായുണ്ട്. അതിനായി സൗഹൃദവും സാഹോദര്യവും സമനയിപ്പിക്കുന്ന പ്രവർത്തന സംസ്കാരം ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉൽബോധിപ്പിച്ചു.

ഇസ്ലാം, ഖുർആൻ, പ്രാവചകൻ, സ്വഭാവ ഗുണങ്ങൾ, വ്യക്തിത്വ വികാസം, കരിയർ ഡെവലപ്മെന്റ് തുടങ്ങിയ വിവിധ വിഷയങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും ടീൻസ്മീറ്റ് നടക്കുന്ന തീയതിയും സ്ഥലവും ബന്ധപ്പെടേണ്ട നമ്പറും.. 

ഓരോ ജില്ലയിലും ടീൻസ് മീറ്റ് നടക്കുന്ന തീയതിയും സ്ഥലവും ബന്ധപ്പെടേണ്ട നമ്പറുകളും:

തിരുവനന്തപുരം: ഏപ്രിൽ 28,29,30 -ഐ.ഇ.സി, അഴീക്കോട്, മെയ് 5,6,7- അൽഫജ്ർ, പെരുമാതുറ (9466938023).

കൊല്ലം: ഏപ്രിൽ 13,14,15,16- ഇസ്‌ലാമിയ കോളേജ്, കൊല്ലം (9633190794).

കോട്ടയം: ഏപ്രിൽ 23,24,25-വാഗമൺ.

ആലപ്പുഴ: ഏപ്രിൽ 28,29,30 (9846903730).

എറണാകുളം: ഏപ്രിൽ 14,15,16- അസ്ഹർ, പറവൂർ, ഏപ്രിൽ 17,18,19- കൊച്ചി (9446687376).

ഇടുക്കി: ഏപ്രിൽ: 30, മെയ് 1-തൊടുപുഴ (9947712782).

തൃശൂർ: ഏപ്രിൽ 17,18,19-മാള, ഏപ്രിൽ 21,22,23-അൻസാർ കുന്നംകുളം (9446567508).

പാലക്കാട്: ഏപ്രിൽ 14,15,16- ഇസ്‌ലാമിയ കോളേജ് ആലത്തൂർ (8606460491).

മലപ്പുറം: ഏപ്രിൽ 28,29,30 (9539852024).

കോഴിക്കോട്: ഏപ്രിൽ 11,12,13-വടകര, ഏപ്രിൽ 11,12,13-ഓമശ്ശേരി, ഏപ്രിൽ 13,14,15-ചേന്ദമംഗല്ലൂർ, ഏപ്രിൽ 17,18,19-കൊയിലാണ്ടി (9744453647).

വയനാട്: ഏപ്രിൽ 22,23 (8606726773).

കണ്ണൂർ: ഏപ്രിൽ 21,22,23-വാദി സലാം വിളയങ്കോട്, ഏപ്രിൽ 25,26,27-അൽഫലാഹ്, ന്യൂമാഹി (9447539817).

കാസർകോട്: ഏപ്രിൽ 25,26,27, മെയ് 2,3,4 (9037434496).