കുല്ലിയതുല്‍ ഖുര്‍ആന്‍, ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ബിരുദദാന സമ്മേളനം മെയ് 3-7

കോഴിക്കോട്: കുറ്റ്യാടി കുല്ലിയതുല്‍ ഖുര്‍ആന്‍, ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ബിരുദദാന സമ്മേളനം മെയ് 3 മുതല്‍ 7 വരെ കുല്ലിയതുല്‍ ഖുര്‍ആന്‍ കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മെയ് 3,4,5 ദിവസങ്ങില്‍ അറിവിന്റെ സദസ്സ്  മതപ്രഭാഷണ പരമ്പരയില്‍ പി.എം.എ ഗഫൂര്‍, ശംസുദ്ദീന്‍ നദ്‌വി പാലക്കാട്, വി.ടി അബ്ദുല്ല കോയ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാര്‍ പ്രഭാഷണം നടത്തും. മെയ് 6ന് നടക്കുന്ന അക്കാദമിക് സെമിനാറില്‍ ഖുര്‍ആനും സാമൂഹിക ശാസ്ത്രവും, ഇബ്‌നു ഖല്‍ദൂന്‍:ചിന്തയും ദര്‍ശനവും എന്നീ വിഷയങ്ങളില്‍ ടി.മുഹമ്മദ് വേളം, ഖാലിദ് മൂസ നദ്‌വി, മുഹമ്മദ് ഹുസൈന്‍ സഖാഫി, ഷമീര്‍ കെ.എസ്, ഷുഹൈബ് സി, ഡോ ഫൈസല്‍ ഹുദവി, കെ.ടി സൂപ്പി, ഷിയാസ് പെരുമാതുറ, അസ്ഹര്‍, ഫാത്വിമ മദാരി എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിക്കും. വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സദസ്സ് മാധ്യമം മീഡിയാ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് കെ. അബുജാക്ഷന്‍, സി.ദാവൂദ്, പി.കെ ഫിറോസ്, ടി.സിദ്ദീഖ്, പ്രൊഫ: പി.കോയ, കെ.ടി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. അവസാന ദിനമായ മെയ് 7ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ബിരുദദാന സമ്മേളനവും നടക്കും.ബിരുദദാന സമ്മേളനത്തില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ,എം.ഐ അബ്ദുല്‍ അസീസ്, പ്രൊഫ: എ.പി അബ്ദുല്‍ വഹാബ്, ടി.കെ അബ്ദുല്ലാ മൗലവി, അബ്ദുസ്സലാം വാണിയമ്പലം, അബ്ദുല്‍ ഹമീദ് വാണിയമ്പലം, ടി ശാക്കിര്‍ വേളം, സി.ടി സുഹൈബ്, വി.പി ബഷീര്‍, സഫിയാ അലി, അഫീദ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കിണറ്റുങ്കണ്ടി അബ്ദുല്‍ ഹമീദ് അറിയിച്ചു.
 പരിപാടിയുടെ ലോഗോ പ്രകാശനം കോഴിക്കോട് ഹിറാ സെന്ററില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി നിര്‍വ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, പ്രോഗ്രാം കമ്മിറ്റി മീഡിയാ കോര്‍ഡിനേറ്റര്‍ ഒ.കെ ഫാരിസ് എന്നിവര്‍ സംബന്ധിച്ചു.