വർഗീയ ഫാസിസത്തിനു വേണ്ടി ആഭ്യന്തര വകുപ്പിനെ തീറെഴുതി കൊടുക്കാനുള്ള ശ്രമം - എം.ഐ. അബ്ദുൽ അസീസ്

ആയഞ്ചേരി: വർഗീയ ഫാസിസത്തിനു വേണ്ടി ആഭ്യന്തര വകുപ്പിനെ തീറെഴുതി കൊടുക്കാനുള്ള ശ്രമമങ്ങളാണ് നടക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം .ഐ അബ്ദുൽ അസീസ്.
പൈങ്ങോട്ടായിൽ നടന്ന മഹല്ല് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഉപദേശക്കാരായി വർഗീയ ഫാസിസ്റ്റുകളെ നിയമിക്കുക വഴി ഭരണകൂടം ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നത്. വർഗീയ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചത് കൊണ്ട് മാത്രം പിന്നാക്ക  ന്യൂനപക്ഷങ്ങളുടെ വർദ്ധിച്ച പിന്തുണ തേടി അധികാരത്തിൽ വന്ന ഗവൺമെന്റാണ് കേരളത്തിലുള്ളത്.ഗവൺമെന്റിന്റെ ഇപ്പോയത്തെ പ്രവർത്തനങ്ങൾ നമ്മെ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയിൽ തന്നെ കടുത്ത നിരാശയാണ് അതുണ്ടാക്കിയത്. ജനാധിപത്യ അടിത്തറയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സാരഥി ഏകാധിപതിയെ പോലെ സംസാരിക്കുകയാണ്.ജനങ്ങളെ ശ്രവിക്കാനും അവരുടെ അഭിപ്രായങ്ങളെ വിലമതിക്കാനും കഴിയുന്നില്ലെങ്കിൽ ജനാധിപത്യം എന്നത് നമുക്ക് കൂടുതൽ ഭാരമായിതീരും എന്നതാണ് യാഥാർത്ഥ്യമെന്ന് അമീർ കൂട്ടിചേർത്തു.
സംഗമത്തിൽ മഹല്ല് പ്രസിഡന്റ് ടി.എച്ച്.മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. മഹല്ലിന് കീഴില്‍ ആരംഭിക്കുന്ന അലിഫ് സണ്‍ഡേ മദ്രസ, നവീകരിച്ച ഡോണ്‍ കിന്റര്‍ഗാര്‍ഡന്‍ എന്നിവയുടെ ഉദ്ഘാടനവും പ്രവേശന അപേക്ഷയുടെ ഉദ്ഘാടനവും അമീര്‍ നിര്‍വഹിച്ചു.മഹല്ലിന്റെ പൂര്‍വ്വകാല നേതാക്കന്‍മാരായ കെ.എ മുഹമ്മദ് മൗലവി,കെ.മൊയ്തു മൗലവി,ചുണ്ടയില്‍ മൂസ്സ ഹാജി,പഴംവളളി കുഞ്ഞമ്മദ്,എ.കെ.കുഞ്ഞമ്മദ്,ടി.കെ.അമ്മദ് ഹാജി,പുത്തലത്ത് മൂസ്സ ഹാജി,എ.കെ.കുഞ്ഞബ്ദുല്ല ഹാജി, അധ്യാപികമാരായ ഇ.മാമി.സൗദ ടീച്ചർ എന്നിവരെ ചടങ്ങില്‍  ആദരിച്ചു.2017-19 കാലത്തേക്കുള്ള മഹല്ല് ഭാരവാഹികളെ  പ്രഖ്യാപിച്ചു. അമീറിനുള്ള സ്നോഹപഹാരം എ.കെ.അബ്ദുലത്തീഫ്, റഹ്മാബിക്കുള്ള ഉപഹാരം കെ.സഈദ ടീച്ചർ എന്നിവർ കൈമാറി.

പരിസര പ്രദേശങ്ങളിലെ മഹല്ല് ഭാരവാഹികളെ വിളിച്ച് ചേര്‍ത്ത് സൗഹ്യദ വിരുന്ന് നടന്നു. വിഷുവിനോട് അനുബന്ധിച്ച് നടന്ന സ്‌നേഹ സംഗമത്തിൽ വി.പി.ബഷീര്‍ സംബന്ധിച്ചു. പൊതു സമ്മേളനത്തില്‍ വി.ടി.അബ്ദുല്ലക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വി.പി.ബഷീർ,ടി.അഹമ്മദ്, ഉത്താരി മൊയ്തു,എ.കെ.റിയാസ്, കെ.നവാസ്, കെ.സി.ഹബീബ്, കെ.ഫൈസൽ എന്നിവർ പ്രസംഗിച്ചു.
തുടര്‍ന്ന് മദ്രസാ വിദ്യാര്‍ഥികള്‍  കലാപരിപാടികള്‍ അവതരിപ്പിച്ചു.ടി.കെ.അലി രചന നിര്‍വഹിച്ച് സമദ് പൈങ്ങോട്ടായി സംവിധാനം ചെയ്ത  നാടകവും  അരങ്ങേറി.