ഗോരക്ഷക് സേനയുടെ ആക്രമത്തിൽ വധിക്കപ്പെട്ട പഹ്ലു ഖാന്റെ ഗ്രാമം സന്ദർശിച്ചു.

ഹരിയാനയിലെ നൂഹ് ജില്ലയിലെ മേവാത്തിലുള്ള ജൈസിങ് പൂര്‍ ഗ്രാമത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ഉന്നത നേതാക്കാള്‍ സന്ദർശനം നടത്തി. പശുവിന്റെ പേരില്‍ ഗോ സംരക്ഷകരുടെ മര്‍ദ്ദനത്തിനിരയായി വധിക്കപ്പെട്ട പഹ്ലു ഖാന്റെ കുടുംബത്തെ അനുശോചനമറിയിക്കാനും ഗ്രാമം സന്ദര്‍ശിക്കുവാനുമാണ് അവിടെ എത്തിയത്. ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് നുസ്‌റത്ത് അലി, ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിനിധി സംഘം എത്തിയത്.ഗോ രക്ഷകിന്റെ ആക്രമത്തിനിരയായ കുടംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ജമാഅത്ത് നേതാക്കള്‍ ഉറപ്പ് നല്‍കി. മക്കളായ ആരിഫ്‌സ ഇര്‍ഷാദ് എന്നിവരടക്കം പെഹ്ലു ഖാന്റെ ബന്ധുക്കള്‍ക്കും പരുക്കേറ്റിരുന്നു. ' ഈ ദുരന്തത്തിനിരയായവരോട് ഞങ്ങള്‍ക്ക് ദു:ഖമുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കാനാവശ്യമായ എല്ലാ സഹകരണവും കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കാനാവശ്യമായ നടപടികളുമായും മുന്നോട്ടു പോവും. പൊതു സമൂഹവും ഈ ഇരയുടെ കുടുംബത്തെ സഹായിക്കാനായി മുന്നോട്ട് വരേണ്ടതുണ്ട്. പട്ടാപ്പാകല്‍ നടക്കുന്ന ഇത്തരം നിഷ്ഠൂരമായ കൊലകള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കേണ്ടതുണ്ട്. 
എന്നിരുന്നാലും പതിമൂന്ന് ഗോത്ര വിഭാഗങ്ങള്‍ അടങ്ങുന്ന പഞ്ചായത്തില്‍ നടന്ന സംഭവങ്ങളെല്ലാം രണ്ട് മക്കള്‍ക്കും വിശദീകരിക്കാന്‍ അവസരണമുണ്ടായി. കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗ്ഗമാണ് പാല്‍ കച്ചവടം.ജയ്പൂരിലെ കാലിചന്തയിലേക്ക് പിതാവിനോടൊപ്പം എരുമയെ വാങ്ങുവാനായി പോയതായിരുന്നു ഞങ്ങള്‍. എരുമകള്‍ക്ക് പശുവിനേക്കാള്‍ വിലയായിരുന്നു. വരുന്ന റമാദാനാവുമ്പോഴേക്കും പാല്‍ ലഭിക്കാനായി പശുക്കളെ വാങ്ങി. അവര്‍ ബൈക്കിലായിരുന്നു. അവര്‍ ഞങ്ങളെ അടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ അവര്‍ക്ക് കന്നുകാലികളെ വാങ്ങിയതിന്റെ ഔദ്വേഗിക രേഖകള്‍ കാണിച്ചു കൊടുത്തെങ്കിലും അവരത് നോക്കാതെ കീറിക്കളയുകയാണുണ്ടായത്. ഞങ്ങളുടെ കയ്യിലുള്ള കാശ് അടിച്ചു മാറ്റുകയും ഞങ്ങളുടെ ഉപ്പയെ തല്ലുകയും ചെയ്തു. ഞങ്ങള്‍ക്കും സാരമായി പരിക്കേറ്റു. പശുവിനെ അറുത്ത കേസ് ഞങ്ങളെ മേല്‍ എടുത്തിരിക്കുകയാണിപ്പോള്‍. ഞങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ കാര്യമായ ഒരു നടപടിയും എടുക്കുത്തില്ല. ഞങ്ങള്‍ പറയുന്നത് മനസ്സിലാക്കാന്‍ ശ്രമിക്കുകയും ഞങ്ങളുടെ പിതാവിനെ കൊന്നവര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കുകയും വേണമെന്ന് മക്കള്‍ ആവശ്യപ്പെട്ടു. ഗുരതരമായി പരിക്കേറ്റിരെക്കെ ആരോഗ്യാവസ്ഥ മോശമാവുമാറ് 24 മണിക്കൂര്‍ ഇവരെ പോലീസ് സ്‌റ്റേഷനില്‍ ഇരുത്തി. ഞങ്ങളുടെ ആവശ്യമായ് അടിയന്തിരമായി നീതി ലഭ്യമാക്കുക എന്നതായിരുന്നു.സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി.യും പ്രതിപക്ഷ പാര്‍ട്ടികളും അങ്ങേയറ്റത്തെ നിരാശജനകമായ നീക്കമാണ് നടത്തി കൊണ്ടിരിക്കുന്നത്. അജ്മദ് ഖാന്‍ എന്നയാള്‍ പറഞ്ഞു.