'റൂഹ്' ടീന്‍സ് മീറ്റ് സംഘടിപ്പിക്കുന്നു

കാസര്‍കോഡ് :എസ്.എസ്.എല്‍.സി,പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി എസ്.ഐ.ഒ കാസര്‍കോഡ് ജില്ലാ കമ്മിറ്റി 'റൂഹ്' എന്ന പേരില്‍ ടീന്‍സ്മീറ്റ് സംഘടിപ്പിക്കുന്നു.ഏപ്രില്‍ 25,26,27 ദിവസങ്ങളിലായി ചെമ്മനാടും മെയ് 2,3,4 ദിവസങ്ങളിലായി ബേക്കലില്‍ വെച്ചും രണ്ട് മേഖലകളിലായാണ് ക്യാംമ്പ്  നടക്കുക.ക്യാംമ്പ് ഫയര്‍,ഗ്രൂപ്പ് ഡിസ്‌കഷന്‍,ഡിബേറ്റ്,കരിയര്‍,തുടങ്ങിയ സെക്ഷനുകളും കൂടാതെ ഷോര്‍ട്ട ഫിലിം പ്രദര്‍ശനവും കലാകായിക പരിപാടികളും ഉണ്ടായിരിക്കും. അല്ലാഹു, ഖുര്‍ആന്‍, പരലോകം, ചരിത്രം, കൗമാരം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ പണ്ഡിതന്മാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥകളോ അവരുടെ രക്ഷിതാക്കളോ താഴെ കാണുന്ന നമ്പറുകളില്‍ വിളിച്ച് രജിസ്ട്രഷന്‍ ചെയ്യേണ്ടതാണ്. കണവീനര്‍ :വാജിദ് എന്‍.എം 81 29 80 21 80, ചെമ്മനാട് മേഖല :അസ്‌ലം കെ.പി 8907 350 271, ബേക്കല്‍ മേഖല : ജാസിര്‍ ബഷീര്‍ 95 67 523 613.