ജമാഅത്തെ ഇസ്‌ലാമി പ്രതിനിധി സഭായോഗം സമാപിച്ചു.

അര്‍ദ്ധ വാര്‍ഷിക കേന്ദ്ര പ്രതിനിധിസഭാ യോഗം (മജ്‌ലിസേ നുമാഇന്ദഗാന്‍) ന്യൂഡല്‍ഹിയില്‍ സമാപിച്ചു. 2017 ഏപ്രില്‍ 2 ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ ജലാലുദ്ദീന്‍ ഉമരി സാഹിബിന്റെ മുഖ്യഭാഷണത്തോടെ ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനത്ത്് നാല് ദിവസത്തെ യോഗം ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 146 പേരാണ് കേന്ദ്ര പ്രതിനിധി സഭയില്‍ ഉള്ളത്. ഇതില്‍ 15 ശതമാനം(22 പേര്‍) സ്ത്രീകളാണ്. നാല് വര്‍ഷത്തേക്കാണ് നുമാഇന്ദഗാന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2 വര്‍ഷത്തിലൊരിക്കലാണ് ആഭ്യന്തര അവലോകന യോഗം നടക്കുന്നത്. അടുത്ത യോഗം 2019 ഏപ്രിലിൽ നടക്കും