സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത്

ഇസ്‌ലാമിക ശരീഅത്ത് ലളിതവും പ്രായോഗികവും  പ്രകൃതിക്കിണങ്ങുന്നതുമാണ്. മനുഷ്യന്റെ സവിശേഷമായ ഗുണ ങ്ങളോടൊപ്പം അവന്റെ ബലഹീനതകളും ദൗര്‍ബല്യങ്ങളും പരിഗണിച്ച് കൊണ്ടാണ് അല്ലാഹു ശരീഅത്ത് ചിട്ടപ്പെടുത്തിയത്. സദാചാരവും ധാര്‍മ്മികതയും ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും നിലനില്‍ക്കണമെന്ന്അ ത് അങ്ങേയറ്റം നിഷ്‌കര്‍ഷിക്കുന്നു. നന്മ നിറഞ്ഞ ജീവിതവും സമാധാനപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളും ലക്ഷ്യമാക്കുന്ന ഇസ്‌ലാമിക ശരീഅത്ത് വര്‍ത്തമാന ലോകത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ശരീഅ
ത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ ഇന്ത്യയില്‍ ഏറിയും കുറഞ്ഞും പല സന്ദര്‍ഭങ്ങളിലും ഉണ്ടായിട്ടുണ്ട്. ഭരണഘടനയിലെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലുള്‍പ്പെട്ട ഏകസിവില്‍ കോഡ് നടപ്പിലാക്കുവാനുള്ള ആലോചനകള്‍ നടന്നപ്പോഴെല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടുകൊണ്ടിരുന്നത് ശരീഅത്ത് തന്നെയാണ്. സംഘ്പരിവാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങള്‍ കനം വെക്കു
കയാണ്. ഏക സിവില്‍കോഡ് നടപ്പാക്കാതിരിക്കാന്‍ കാര
ണം തേടി ഇന്ത്യന്‍ ലോ കമ്മീഷന്‍ പ്രസിദ്ധീകരിച്ച ചോദ്യാവലിയില്‍ മുത്ത്വലാഖിന്റെ മറവില്‍ ഉന്നം വെക്കുന്നത് ഇസ്ലാമിക ശരീഅത്ത്  തന്നെയാണ്. ഇസ്‌ലാമിക ശരീഅത്തിനും വ്യക്തിനിയമങ്ങള്‍ക്കുമെതിരെ നടന്ന 'ഭരണകൂട നീക്കങ്ങള്‍ക്ക് തടയിടാനുതകുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് പിന്നിലെ ഇസ്‌ലാം വിരുദ്ധതയും രാഷ്ട്രീയ അജണ്ടകളും തുറ
ന്നെതിര്‍ക്കേണ്ടതും അനിവാര്യമാണ്. ശരീഅത്ത് വിരുദ്ധത വളര്‍ത്തി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയപ്പെടണം. ശരീഅത്ത് സംരക്ഷണത്തിന് ശ്രമിക്കുന്ന നാം അതേയളവിലോ അതിനേക്കാള്‍ ഗൗരവത്തിലോ ജാഗ്രത പുലര്‍ത്തേണ്ട മറ്റൊരു കാര്യമുണ്ട്. ശരീഅത്തിന്റെ പ്രഥമ സംബോ
ധിതരും യഥാര്‍ത്ഥ അവകാശികളുമായ നാം അത് പാലിക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. ശരീഅത്ത് സ്വന്തം ജീവിതത്തില്‍ പാലിക്കാന്‍ കടപ്പെട്ട നമുക്ക് അതിനെത്ര മാത്രം സാധിക്കുന്നുവന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. സ്വയം വിമര്‍ശനത്തിലൂടെ ചിലത് തിരുത്തുവാനും മറ്റു ചിലതിനെ മറികട
ക്കുവാനും സാധിച്ചെങ്കില്‍ മാത്രമേ ശരീഅത്ത് സംരക്ഷണ പോരാട്ടം ഫലപ്രദമാവുകയുള്ളു.വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ട ശരീഅത്ത് മാനവികവും വികാസക്ഷമവുമാണ്. പൗരാണിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അക്കാലത്തെ ആവശ്യങ്ങളും താല്‍പര്യങ്ങളും പരിഗണിച്ച് രൂപപ്പെടുത്തിയ നിയമങ്ങള്‍ കാല, ദേശ വ്യത്യാസങ്ങള്‍  പരിഗണിക്കാതെ നട
പ്പാക്കാനുള്ള ശ്രമങ്ങള്‍ ശരീഅത്തിന്റെ ചൈതന്യം ചോര്‍ത്തിക്കളയുന്നു. വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, അനന്തരാവകാശം തുടങ്ങി പലതിലും ഇത്തരം ദൂരുപയോഗ പ്രവണതകള്‍ പ്രകടമാണ്. ഇസ്‌ലാമിക ശരീഅത്ത് വിമര്‍ശിക്കപ്പെടാന്‍ ഇത് കാരണമായിത്തീരുന്നു. തിരുത്തേണ്ടത് തിരുത്താ
നും ഒഴിച്ചുനിര്‍ത്തേണ്ടത് ഒഴിച്ചു നിര്‍ത്താനും നാം ധൈര്യം കാണിച്ചെങ്കില്‍ മാത്രമേ ശരീഅത്ത് സംരക്ഷണ പോരാട്ടം ഫലപ്രദമാവുകയുള്ളു. മുസ്‌ലിം സമുദായത്തെ സ്‌നേഹിക്കുന്ന മതേതര ചേരിയെ ഏകസിവില്‍കോഡ് വിരുദ്ധ പോരാട്ടത്തില്‍ ചേര്‍ത്ത് നിര്‍ത്താനും ഇത് അനിവാര്യമത്രെ. സര്‍വോ
പരി പഴുതുപയോഗിച്ച്് കുതറി മാറുന്നവനല്ല, പരിധികള്‍ക്കകത്ത് നിന്ന് സൂക്ഷ്മ ജീവിതം നയിക്കുന്നവനാണല്ലോ അല്ലാഹുവിന്റെ കോടതിയില്‍ രക്ഷപ്പെടുക.വിവാഹംവിവാഹം മനുഷ്യന്റെ ജൈവികാവശ്യങ്ങളിലൊന്നാണ്. മനസ്സിനും ശരീരത്തിനും ഒരുപോലെ ആശ്വാസമേകുന്നതാവണം ഇണയും തുണയുമായി തുടക്കം കുറിക്കുന്ന കുടുംബ ജീവിതം. സദാചാരനിഷ്ട, ധര്‍മബോധം, ലൈംഗിക അച്ചടക്കം, 'ഭദ്രമായ കുടുംബജീവിതം തുടങ്ങി വിവിധോദ്ദേശങ്ങള്‍ വിവാഹം വഴി പൂര്‍ത്തീകരിക്കപ്പെടുന്നു. വിവാഹം കഴിക്കുന്നവന്‍ വിശ്വാസത്തിന്റെ പാതി നേടിയെന്നും ശേഷിച്ച പാതിയില്‍ അല്ലാഹുവിനെ ഭയന്ന് സൂക്ഷ്മതയോടെ ജീവിക്കട്ടെയെന്നും ഉല്‍ബോധിപ്പിക്കുന്ന തിരുവചനം വൈവാഹിക ജീവിതത്തിന്റെ മഹത്വം വിളിച്ചോതുന്നു.വിവാഹം ലളിതവും പവിത്രവുമായ കര്‍മമാണ്. വധൂവരന്മാരും വധുവിന്റെ രക്ഷിതാവും രണ്ടുസാക്ഷികളും വിവാഹ മൂല്യവും ഉണ്ടായാല്‍ നിര്‍വഹിക്കുവാന്‍ കഴിയുന്ന ഉഭയകക്ഷി സമ്മ
തത്തോടെ നടത്തുന്ന കരാറാണിത്. സമ്പത്ത്, സൗന്ദര്യം,  തറ
വാടിത്തം എന്നിവയേക്കാള്‍ ധര്‍മബോധവും ദൈവഭയവും മികച്ച് നില്‍ക്കേണ്ട ഒരു പുണ്യകര്‍മം കൂടിയാണ് വിവാഹം.വസ്തുത ഇതായിരിക്കെ, മുസ്‌ലിം സമുദായത്തില്‍ വിവാഹം സങ്കീര്‍ണ്ണവും 'ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതുമായ ചടങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു.വിവാഹമോചനംമനസ്സുകളുടെ ഇണക്കമാണ് കുടുംബ ഭദ്രതയുടെ നിദാനം. എന്നാല്‍ കുടുംബത്തിലുണ്ടായേക്കാവുന്ന പിണക്കം വേര്‍പിരിയുവാനുള്ള കാരണമാകാവതല്ല. ഇണകള്‍ പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും മുന്നോട്ട് നീങ്ങേ
ണ്ട ജീവിതയാത്രയാണ് ദാമ്പത്യം. സമാധാനം, സ്‌നേഹം, കാരുണ്യം തുടങ്ങി നന്മയുടെ വികാരങ്ങളുടെ പ്രഭവ കേന്ദ്രം കൂടിയാവണം കുടുംബം. കുടുംബ ജീവിതത്തെ കുറിച്ച നമ്മുടെ സ്വപ്നങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മറിച്ചുള്ള അനുഭവങ്ങളും ഉണ്ടാകാനിടയുണ്ട്. ദമ്പതികള്‍ക്കിടയില്‍ ഉടലെടുക്കുന്ന അഭിപ്രായ ഭിന്നത രൂക്ഷമാവുകയും അതുവളര്‍ന്ന് വലുതായി ഒന്നിച്ച് ജീവിക്കാന്‍ സാധ്യമല്ലാത്തത്ര വഷളാവുകയും ചെയ്‌തേക്കാം. അത്തരമൊരു ഘട്ടത്തില്‍ പിന്നെയും ഒരുമിച്ചു ജീവിക്കാ
ന്‍ നിര്‍ബന്ധിക്കുന്നത് അവരോട് ചെയ്യുന്ന കടുത്ത ദ്രോഹവും അനീതിയുമായിരിക്കും. ഇസ്‌ലാം വിവാഹമോചനത്തിന് അനുമതി നല്‍കുന്നത് ഇത്തരമൊരു ഘട്ടത്തില്‍ മാത്രമാണ്. വിവാഹ മോചനം പെട്ടെന്നുണ്ടാകുന്ന ഒരു വികാര പ്രകടനമല്ല. അബോധാവസ്ഥയില്‍ സംഭവിക്കേണ്ട കാര്യവുമല്ല. കോപത്തിനടിപ്പെട്ട് ചെയ്യേണ്ടതുമല്ല. ദമ്പതികള്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സാധ്യമായ എല്ലാ വഴികളും തേടണം. ഗുണകാംക്ഷാപരമായ ഉപദേശങ്ങള്‍, കിടപ്പറ ബഹിഷ്‌കരണം എന്നീ വഴികള്‍ ഫലപ്രദമായി വിനിയോഗിക്കണം. ചെറിയ തോതിലുള്ള ശിക്ഷാ മുറകള്‍ വഴി ബന്ധം വിളക്കിയോജിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ ബന്ധം വിഛേദിക്കുന്നതിനേക്കാള്‍ ഉത്തമം അതാണെന്നും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. എന്നിട്ടും പ്രശ്‌നം അപരിഹാര്യമായി തുടരുകയാണെങ്കില്‍ ഇരുവിഭാഗത്തെയും പ്രതിനിധീക
രിക്കുന്ന മധ്യസ്ഥര്‍ വഴി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നും അല്ലാഹു ഉണര്‍ത്തുന്നു. പുതിയ കാലത്ത് യോഗ്യരായ മനഃശാസ്ത്ര വിദഗ്ധരെയോ കൗണ്‍സലര്‍മാരെയോ സമീപിച്ച് പരിഹാര മാര്‍ഗങ്ങള്‍ ആരായുന്നതും ഫലപ്രദമായിരിക്കും. അനുരജ്ഞനശ്രമമൊന്നും വിജയിക്കാതെ വരുമ്പോള്‍ മാത്രം  പരിഗണിക്കേണ്ടതാണ് വിവാഹ മോചനം.  മനസ്സ് ശാന്തമായിരിക്കുമ്പോള്‍ സുബോധത്തോടെ, ഭവിഷ്യത്തുകളെ പറ്റി ആലോചിച്ച് മാത്രമാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടത്. ത്വലാഖ് മൂന്ന് വട്ടം പറയുക എന്നതല്ല ഖുര്‍ആന്‍ പഠിപ്പിച്ച രീതി. മൂന്ന് സന്ദര്‍ഭങ്ങളില്‍ നിര്‍വഹിക്കുക എന്നതാണ്. അതിനാല്‍ തന്നെ മുത്ത്വലാഖ് എന്ന ഏര്‍പ്പാട് ഖുര്‍ആന്‍ പഠിപ്പിച്ച വിവാഹ മോചനരീതിയോട് ഏറ്റുമുട്ടുന്നതാണ്. മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാല്‍ മൂന്നാണോ അതോ ഒന്നാണോ എന്ന കര്‍മ്മ ശാസ്ത്ര ഭിന്നത നമുക്ക് വിടാം. ത്വലാഖുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പഠിപ്പിക്കുന്ന അധ്യാപനങ്ങളോട് യോജിക്കുന്ന രീതിയല്ല അതെന്ന  യാഥാര്‍ഥ്യം  അംഗീകരിച്ചേ മതിയാകൂ. ഇസ്‌ലാം പഠിപ്പിക്കുന്ന യുക്തി ഭദ്രമായ വിവാഹ മോചന  ക്രമങ്ങളെ റദ്ദ് ചെയ്യുന്ന, ശരീഅത്ത് താല്‍പര്യങ്ങളോട് ഏറ്റുമുട്ടുന്ന ഏര്‍പ്പാടാണ് മുത്ത്വലാഖ്. ഒറ്റയിരുപ്പില്‍ മൂന്ന് ത്വലാഖും ചൊല്ലിയ ഒരാളെ പറ്റി തിരുമേനി(സ)യോട് പറഞ്ഞപ്പോള്‍ കോപാകുലനായ പ്രവാചകന്‍ (സ) പറഞ്ഞു; ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കെ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് കളിക്കുകയാണോ നിങ്ങള്‍? ഇതുകേട്ട മറ്റൊരാള്‍ ചാടിയെഴുന്നേറ്റ് പറഞ്ഞു; ഞാന്‍ അയാളെ വധിക്കട്ടെയോ? മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്നതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന വേറെയും ഹദീസുകള്‍ കാണാം. മുത്ത്വലാഖിന്റെ ദുരുപയോഗത്തിന് ഉമര്‍ (റ) നടപ്പിലാക്കിയ ശിക്ഷ മറ്റൊരു സാഹചര്യത്തില്‍ പിന്തുടരുന്നത് ഒട്ടും ഗുണകരമായിരിക്കില്ല.ത്വലാഖ് നിര്‍വഹിക്കേണ്ട രീതിയും ക്രമവും അല്ലാഹു ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന്റെ എല്ലാ വഴികളും അടയുന്ന സന്ദര്‍ഭത്തില്‍ ആദ്യ ത്വലാഖ് ശുദ്ധിയുടെ വേളയില്‍ ചെയ്യുകയാണ് വേണ്ടത്. പിന്നീട് മൂന്ന് ശുദ്ധി ഘട്ടങ്ങള്‍ പിന്നിടുന്നത് വരെ അവര്‍ (സ്ത്രീ) പുരുഷന്റെ വീട്ടില്‍ തന്നെയാണ് താമസിക്കേണ്ടത്. അവര്‍ക്ക് ചെലവ് കൊടുക്കേണ്ട ബാധ്യതയും ഭര്‍ത്താവിന് തന്നെ. അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും വാചികമായോ കര്‍മപരമായോ ദാമ്പത്യം പുനഃസ്ഥാപിക്കാവുന്നതാണ്. ദീര്‍ഘമായ ഈ ദീക്ഷാകാലത്ത് ദാമ്പത്യം പുനഃസ്ഥാപിതമാവുന്നില്ലെങ്കില്‍ വേര്‍പിരിയുകയേ നിര്‍വാഹഹമുള്ളു. എന്നാല്‍ പിന്നെയും വിവാഹം കഴിക്കാവുന്നതാണ്. അങ്ങനെ രണ്ടാമതും ദാമ്പത്യം സ്ഥാപിതമായി അവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടായാല്‍ ആദ്യത്തേതില്‍ സംഭവിച്ച എല്ലാ നടപടി ക്രമങ്ങള്‍ക്കും ശേഷം രണ്ടാമത്തെ വിവാഹമോചനമാകാവുന്നതാണ്. അപ്പോഴും ഭാര്യ ഭര്‍തൃവീട്ടിലാണ് താമസിക്കേണ്ടത്. ഇദ്ദാവേളയില്‍ വാചികമായോ കര്‍മപരമായോ ദാമ്പത്യത്തിലേക്ക് തിരിച്ച് വരാവുന്നതുമാണ്.  ഇദ്ദാകാല ശേഷം വിവാഹം കഴിക്കാവുന്നതാണ്. പിന്നെയും പ്രശ്‌നമുണ്ടായാല്‍ എല്ലാ ശ്രമവും നടത്തിയിട്ടും വിജയിക്കുന്നില്ലെങ്കില്‍ മുന്നാമത്തെ ത്വലാഖ് നടത്താം. അപ്പോഴാണ് മൂന്ന് ത്വലാഖുണ്ടാവുക. മറ്റൊരാള്‍ സ്വാഭാവികമായി വിവാഹം ചെയ്യുകയും അവര്‍ക്ക് യോജിച്ചുപോകാന്‍ സാധിക്കാതെ പിരിയുകയും ചെയ്താല്‍ മാത്രമേ ആദ്യ ഭര്‍ത്താവിന് വിവാഹം കഴിക്കല്‍ അനുവദനീയമാകുകയുള്ളു. ചടങ്ങ് വിവാഹം നടത്തി തിരിച്ചെടുക്കുന്ന രീതി ഇസ്‌ലാമിക വിരുദ്ധമാണ്.
ബഹുഭാര്യത്വം
ഇസ്‌ലാമിക ശരീഅത്തിന്റെ വിമര്‍ശകര്‍ അതിനെതിരെ ഉന്നയിക്കുന്ന മറ്റൊരാരോപണം അത് ബഹുഭാര്യത്വം അനുവദിച്ചിരിക്കുന്നുവെന്നതാണ്. വിവാഹ ബാഹ്യ ബന്ധങ്ങളെ കണിശമായി വിലക്കുകയും സദാചാര നിഷ്ട പുലര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക ശരീഅത്ത് അനിവാര്യ സാഹചര്യത്തില്‍ ബഹുഭാര്യത്വം അനുവദിച്ചിരിക്കുന്നു. പലപ്പോഴും അത് അനിവാര്യമായി വരിക സ്ത്രീകളുടെ തന്നെ താല്‍പര്യ
സംരക്ഷണത്തിനാണ്. പുരുഷന്‍മാരുടെ ജീവിതവിശുദ്ധി നിലനിര്‍ത്താനും ചിലപ്പോഴെങ്കിലും ബഹുഭാര്യത്വം ആവശ്യമായി വന്നേക്കാം. മറ്റു ന്യായമായ കാരണങ്ങളാലും അതുപയോഗപ്പെടുത്തേണ്ടിവന്നേക്കാം. എന്നാല്‍ ഏതു സാഹചര്യത്തിലും ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്തണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. മറ്റു പലതുമെന്ന പോലെ ബഹുഭാര്യത്വവും സമുദായത്തില്‍ ദുരുപയോഗം ചെയ്യുകയും തെറ്റിദ്ധരിക്കാനിടവരികയും ചെയ്യുന്നു.  നിയമപരമായി ബഹുഭാര്യത്വം അനുവദിക്കപ്പെട്ട മുസ്‌ലിംകള്‍ക്കിടയിലുള്ളതിനേക്കാള്‍ അത് നിലനില്‍ക്കുന്നത് ഇതര സമുദായങ്ങളിലാണെന്ന സ്ഥിതി വിവരകണക്ക് ബഹുഭാര്യത്വത്തിലെ ശരീഅത്ത് ലംഘനത്തിന് ഒരിക്കലും ന്യായീകരണമാവുകയില്ല.സ്ത്രീപീഡനത്തിനും കുടുംബശൈഥില്യത്തിനും  ബഹുഭാര്യത്വം കാരണമാകാതിരിക്കാന്‍ സമുദായം ജാഗ്രത പുലര്‍ത്തണം.  ബഹുഭാര്യത്വം ദുരുപയോഗപ്പെടുത്താതിരിക്കാനാവശ്യമായ ശ്രദ്ധയും ജാഗ്രതയും ഉണ്ടാവണം. അതിനാവശ്യമായ ബോധവല്‍ക്കരണവും അനിവാര്യമാണ്.
അനന്തരാവകാശംവിശുദ്ധ ഖുര്‍ആന്‍ സുവ്യക്തമായും വിശദമായും പ്രതിപാദിച്ച വിഷയമാണ് ദായക്രമം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനില്‍പ്പിന്റെ ഭാഗമായാണ് അന
ന്തരാവകാശ നിയമം അല്ലാഹു പഠിപ്പിക്കുന്നത്. സ്ത്രീക്ക് സ്വത്തവകാശം പൂര്‍ണ്ണമായും നിഷേധിച്ച കാലത്താണ് മാന്യമായ തോതില്‍ സ്ത്രീകള്‍ക്ക് കൂടി സ്വത്തവകാശം നല്‍കുന്ന ധീരമായ നിയമ നിര്‍മ്മാണം ഇസ്‌ലാം നടത്തുന്നത്.  നാലു സന്ദര്‍ഭങ്ങളില്‍ സ്ത്രീയുടെ ഇരട്ടി സ്വത്താണ് പുരുഷനുണ്ടാവുക. കുടുംബത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം പൂര്‍ണമായും പുരുഷനില്‍ നിക്ഷിപ്തമായതിനാലാണത്. പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീക്ക് അനന്തര സ്വത്ത് ലഭിക്കുന്നതും സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ തുല്യമായി വീതിക്കുന്നതും പുരുഷനെ കൂടാതെ സ്ത്രീകള്‍ക്ക് മാത്രം ലഭിക്കുന്നതുമായ സന്ദര്‍ഭങ്ങള്‍ സ്വത്തവകാശ നിയമത്തിലുണ്ട്. ഖുര്‍ആന്‍ അനുശാസിക്കും വിധം അനന്തര സ്വത്ത് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച
കളും ഇസ്‌ലാമിക ശരീഅത്ത് വിമര്‍ശിക്കപ്പെടാന്‍ കാരണമാ കുന്നുണ്ട്. ചുരുക്കത്തില്‍ ശരീഅത്തിന്റെ നനവും നൈര്‍മല്യവും പൊതുസമൂഹത്തിന് അനുഭവപ്പെടേണ്ടത് അതിന്റെ നീതിപൂര്‍വ
മായ പ്രായോഗവല്‍ക്കരണത്തിലൂടെയാണ്. എന്നാല്‍ ശരീഅത്തിനെ ദുരുപയോഗം ചെയ്യുകയും അശ്രദ്ധമായി  കൈകാര്യം ചെയ്യുകയുമാണെങ്കില്‍ ശരീഅത്ത് ഗുരുതരമായി തെറ്റിദ്ധരിക്കപ്പെടും. നിയമങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളുടെ അക്ഷരങ്ങള്‍ കണ്ണടച്ച് പിന്‍പറ്റുന്നതിന് പകരം അതിന്റെ താല്‍പര്യങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും സാക്ഷാല്‍ക്കരിക്കപ്പെടും വിധം യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുവാന്‍ നമുക്ക് സാധിക്കണം.  അതുവഴി ശരീഅത്ത് സംരക്ഷണ പോരാട്ടം ശക്തിപ്പെ
ടുത്തുവാനും ഇസ്‌ലാം വിരുദ്ധ പൊതുബോധത്തെ തിരുത്തുവാനും സാധിക്കും.  ഇസ്‌ലാമിക ശരീഅത്ത് സംരക്ഷിക്കേണ്ട ബാധ്യത നാം കൂട്ടായി നിര്‍വഹിക്കേണ്ടതാണ്. ശരീഅത്ത് സംരക്ഷണ പോരാട്ടത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുകയും നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത പ്രസ്ഥാനമാണ് ജമാഅ
ത്തെ ഇസ്‌ലാമി. ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളും നിയമ വ്യവസ്ഥകളും രാജ്യ നിവാസികള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിലും ഇസ്‌ലാമിക പ്രസ്ഥാനം മുന്‍നിരയിലുണ്ട്. ഇസ്
ലാമിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്ന പ്രസ്ഥാനം കൂടിയാണിത്. ഏക സിവില്‍ കോഡിന്റെ പേരില്‍ ഇസ്ലാമിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് കടന്നാക്രമിക്കുന്ന പ്രവണതക്കെതിരെ ധീരവും ആത്മവിശ്വാസവുമുള്ള സമര പോരാട്ടങ്ങ
ളുമായി മുന്നേറാന്‍ കരുത്തും ചങ്കുറപ്പും ഉണ്ടാകുന്നത് യഥാര്‍ഥ ശരീഅത്തിനെ പിന്‍പറ്റുന്ന ജനതയുടെ ആത്മബലം കൂടിയുണ്ടാകുമ്പോള്‍ മാത്രമാണ്. ആയതിനാല്‍ മുസ്‌ലിം സമുദായം സ്വജീവിതത്തിലൂടെപൊതുസമൂഹത്തിന്  ശരീഅത്ത് പരിചയപ്പെടുത്താന്‍ സാധിക്കുമാറ് ഇസ്‌ലാമിന്റെ കര്‍മ സാക്ഷികളായി അഭിമാനപൂര്‍വം എഴുന്നേറ്റ് നില്‍ക്കണം.