ജമാഅത്തെ ഇസ്ലാമി ദേശീയ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു - വീഡിയോ റിപ്പോർട്ട്

സംതൃപ്ത കുടംബത്തിന് ഇസ്ലാമിക ശരീഅത്ത് എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്ന ദേശീയ ക്യാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട്ട് നടന്നു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസിസ്റ്റന്റ് അമീര്‍ ടി ആരിഫലി ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു.

ഇസ്ലാമിക ശരീഅത്ത്, മുസ്ലീം വ്യക്തിനിയമം എന്നിവ സംബന്ധിച്ച് ആദ്യം ഇസ്ലാം മത വിശ്വാസികള്‍ക്കിടയിലും പിന്നീട് ഇതര സമുദായങ്ങള്‍ക്കിടയിലും ബോധവല്‍ക്കരണമാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് ടി ആരിഫലി പറഞ്ഞു. അര്‍ത്ഥ ശൂന്യമായ പ്രചാരണങ്ങളുയര്‍ത്തി ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന ചടങ്ങില്‍ ജമാഅത്തെ അസ്ലാമി കേരള ഘടകം അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിലേക്ക് മാറിയവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന പഠന റിപ്പോര്‍ട്ട് സത്രീയെ പരിഗണിക്കുന്നതില്‍ ഇസ്ലാം മുന്‍പന്തിയിലാണെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഡോകട്ര്‍ ഫസല്‍ ഗഫൂര്‍, മാധ്യമം, മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറബ്ദുറഹിമാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്യാംപയിന്‍ അടുത്ത മാസം ഏഴ് വരെ നീണ്ടു നില്‍ക്കും.