ജമാഅത്തെ ഇസ് ലാമി ജില്ലാ സമ്മേളന ഉപഹാരം കൈമാറി

കാസര്‍കോട്: ബായാര്‍ പെര്‍വടിയിലെ വിധവയായ ഖദീജയ്ക്കും മക്കള്‍ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം. ഏത് നിമിശവും ഇടിഞ്ഞ് വീഴാറായിരുന്ന വീട്ടിലായിരുന്നു ഇവരുടെ താമസം. ഇസ് ലാം സന്തുലിതമാണ് എന്ന പ്രമേയത്തില്‍ നടത്തിയ ജമാഅത്ത ഇസ് ലാമിയുടെ ജില്ലാ സമ്മേളന ഉപഹാരമായാണ് ഖദീജയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ച് നല്‍കിയത്. വീടിന്റെ താക്കോല്‍ദാനം ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫ് ബായാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ശിവപുരം ബഷീര്‍, ഏരിയാ പ്രസിഡണ്ട് കെ കെ ഇസ്മായില്‍ മാസ്റ്റര്‍, സേവന വിഭാഗം സെക്രട്ടറി പി എസ് അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍ തുടങ്ങിവര്‍ സംബന്ധിച്ചു.