ശരീഅത്ത് കാമ്പയിൻ -ജില്ലാ സംഗമം പ്രൊ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മുത്തലാഖിന്റെ പേരിലുള്ള ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളെ യഥാര്‍ത്ഥ ഇസ്‌ലാമിക  ശരീഅത്ത് സമൂഹത്തില്‍ ചര്‍ച്ചയാക്കാനും അവതരിപ്പിക്കാനുമുള്ള അവസരമായി പ്രയോജനപ്പെടുത്താന്‍ മുസ്‌ലിം സമൂഹം ശ്രമിക്കണമെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡണ്ട് പ്രൊ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത് എന്ന പ്രമേയത്തില്‍  ജമാഅത്തെ ഇസ്‌ലാമി ദേശീയ കാമ്പയിന്റെ ഭാഗമായുള്ള ജില്ലാ സംഗമം കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ബി.പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ, സഹീദ് എലങ്കമല്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ ശിവപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.  ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറല്‍ സെക്രട്ടറി  അഷ്‌റഫ് ബായാര്‍ സ്വാഗതവും കാസര്‍കോട് ഏരിയ സെക്രട്ടറി നന്ദിയും പറഞ്ഞു.