ശരീഅത്ത് കാമ്പയിന് ജില്ലയിൽ തുടക്കമായി

പാലക്കാട്‌: "സംതൃപ്ത കുടുംബത്തിന് ഇസ് ലാമിക ശരീഅത്ത് '' ദേശീയ കാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസി. അബ്ദുൽ ഹകീം നദ് വി  ഫോറം ഫോർ ഡമോക്രസി ആന്റ് കമ്മ്യൂണൽ അമിറ്റി (എഫ്.ഡി.സി.ഐ) സംസ്ഥാന കമ്മിറ്റിയംഗവും സാമൂഹിക പ്രവർത്തകനുമായ അഡ്വ. അക്ബറലിക്ക്  കാമ്പയിൻ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.

ഇസ്ലാമിക ശരീഅത്ത് വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കാന്ന വർത്തമാനകാലത്ത് ലളിതവും, പ്രായോഗികവും പ്രകൃതിക്കിണങ്ങുന്നതുമായ  ഇസ് ലാമിക ശരീഅത്തിന്റെ യാഥാർഥ വശം സമുഹ മധ്യത്തിൽ പരിചയപ്പെടുത്തുക എന്നതാണ്  കാമ്പയിന്റെ ലക്ഷ്യം.

കാമ്പയിന്റെ ഭാഗമായി പ്രദേശിക, ഏരിയാ, ജില്ലാ തലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ തലത്തിൽ ജില്ലയിലെ പ്രമുഖ അഡ്വകേറ്റ് മാരുടെയും , കൗൺസിലർമാരുടേയും,  മഹല്ല് ഭാരവാഹികരുടേയും  ഒത്തുചേരലും, ,വനിതാ സംഗമവും ഏരിയ തലങ്ങളിൽ കുടുംബ സംഗമവും പ്രദേശിക തലങ്ങളിൽ ശരീഅത്ത് ബോധവത്കരണ സംഗമങ്ങളും, ലഘുലേഖാ വിതരണം തുടങ്ങിയവ നടത്തും.

ജില്ലാ വൈസ്.പ്രസി. ബഷീർ ഹസ്സൻ നദ് വി, ജനറൽ സെക്രട്ടറി നൗഷാദ് മുഹിയുദ്ദീൻ, സമിതിയംഗങ്ങളായ അലവി ഹാജി, മജീദ് തത്തമംഗലം, കെ.എ.അബ്ദുസ്സലാം എന്നിവർ പങ്കടുത്തു.