ഹിക്മ പരീക്ഷ വിജയികൾക്ക് അനുമോദനം.

കൊണ്ടോട്ടി:  മലർവാടി ബാലസംഘം കൊണ്ടോട്ടി യൂണിറ്റ് നടത്തിയ പരിപാടിയിൽ സംസ്ഥാനതല ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.  കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്റ്റർ മുഹമ്മദ് ഹനീഫ സമ്മാനങ്ങൾ നൽകി. കെ. ഹുദ, എൻ. ഹിഷാം, പി.കെ ഹിയാം, ശസ ദായെം, കെ. ഫരീദ, കെ. സഫവ, കെ. ആദില ഫർഹ, കെ. മുഹമ്മദ് ഷാഹിർ, അജ്‌വദ്, കെ. മർവ അബ്ബാസ്, കെ. ദിൽന പർവീൺ, എം.ടി ദിൽന ദിനു, പി. മിൻഹ, പി.കെ ഹൈസം എന്നിവർക്കാണ് സമ്മങ്ങൾ നൽകിയത്.  മോയിൻകുട്ടി, പി.പി അബ്ദുൽ ഹമീദ്, ഉമർ, കെ.കെ അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.