കാരുണ്യഹസ്തവുമായി മദ്രസ വിദ്യാർഥികൾ

പുത്തൂർ പള്ളിക്കൽ (മലപ്പുറം ജില്ല) : സലാമത്ത് നഗർ അൽ മദ്രസത്തുൽ ഇസ്ലാമിയ വിദ്യാർത്ഥികൾ നിർധന രോഗികൾക്ക് സാന്ത്വനമായി മാധ്യമം ഹെൽത് കെയർ പദ്ധതിയിലേക്ക് തുക സമാഹരിച്ചു. മദ്രസയിൽ നടന്ന ചടങ്ങിൽ മാധ്യമം ഹെൽത്ത് കെയർ കോർഡിനേറ്റർ മെഹർ മൻസൂർ തുക ഏറ്റുവാങ്ങി. മികച്ച ഫണ്ട് സമാഹരണം നടത്തിയ എം.സി ഉസാഫ്, പി. അഫ്‌നാൻ, എം.സി ഉസ്‌വ, ടി. അഫ്‌നാൻ, അമീൽ ഷെമീറുൽ ഹഖ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.

മെഹർ മൻസൂർ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രധാന അദ്ധ്യാപകൻ ഹസ്സൻ കുട്ടി, മഹല്ല് പ്രസിഡന്റ് ടി. കുഞ്ഞിമുഹമ്മദ്, കെ. അലവി. പി. നസീർ, കെ.ടി സുലൈഖ എന്നിവർ സംസാരിച്ചു. മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഒ. മുഹമ്മദ് സമീർ നേതൃത്വം നൽകി.