'റൂഹ്' ടീന്‍സ് ക്യാമ്പിന് തുടക്കമായി

കാസറകോട് : എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ കാസറകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'റൂഹ്' മേഖല ടീന്‍സ് ക്യാമ്പിന് ചെമ്മനാട് മണലില്‍ തുടക്കമായി. കാസറകോട് സി.ഐ സി.എ അബ്ദുല്‍ റഹീം ക്യാമ്പ് ഉദ്ഘാടനം  ചെയ്തു. ജീവിതത്തിലെ നിര്‍ണ്ണായകമായ കാലമാണ് വിദ്യാര്‍ഥി കാലഘട്ടമെന്നും തങ്ങളുടെ വിലപ്പെട്ട സമയം ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിച്ച് കൊണ്ടാണ് വിദ്യാര്‍ഥിത്വം അടയാളപ്പെടുത്തേണ്ടതെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ശബീര്‍ കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. കരിയര്‍ എഹെഡ് എന്ന വിഷയത്തില്‍ എസ്.ഐ.ഒ മുന്‍ കേന്ദ്ര കമ്മിറ്റിയംഗം ലിംസീര്‍ അലി ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് റാഷിദ് മുഹിയുദ്ധീന്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം ഷാഹിന്‍ സി.എസ്, ജമാഅത്തെ ഇസ്‌ലാമി കാസറകോട് ഏരിയ പ്രസിഡണ്ട് സി.എ മൊയ്തീന്‍ കുഞ്ഞി, അസീര്‍ നിര്‍ക്കുന്നം, ഇബ്രാഹിം സി.എ, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി അസ്‌റാര്‍ ബി.എ, സെക്രട്ടറിമാരായ റാസിക് മഞ്ചേശ്വര്‍, ഈസാല്ലാഹ് കെ.വി, വാജിദ് എന്‍.എം, അലി മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇര്‍ഫാന്‍ ഇസ്മായില്‍, അസ്‌ലം കെ.പി, ജാസര്‍ പടന്ന, സര്‍ഹാന്‍, തബ്ഷീര്‍,  ഷഅബാസ് നേതൃത്വം നല്‍കി. വ്യാഴാഴ്ച സമാപിക്കുന്ന ക്യാമ്പില്‍ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിസണ്ട് കെ.എം ഷാഫി, അജ്മല്‍ കെ.പി, ബഷീര്‍ പി.കെ, ബിനാസ് ടി.എ, ബഷീര്‍ ശിവപുരം എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.