മുസ്‌ലിം വ്യക്തി നിയമം: തത്വവും പ്രയോഗവും  ചര്‍ച്ചാ സംഗമം

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന 'സംതൃപ്തകുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്' കാംപയിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി ജില്ലാസമിതി സംഘടിപ്പിക്കുന്ന 'മുസ്‌ലിം വ്യക്തി നിയമം: തത്വവും പ്രയോഗവും - ചര്‍ച്ചാ സംഗമം ഇന്ന് വൈകുന്നേരം 4 മണിക്ക് മലപ്പുറം മലബാര്‍ ഹൗസില്‍ നടക്കും.  അഭിഭാഷകര്‍, ഫാമിലി കൗണ്‍സലര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മഹല്ല് ഭാരവാഹികള്‍ എന്നിവരാണ് സംഗമത്തില്‍ ഒത്തുചേരുന്നത്. ചര്‍ച്ചക്ക് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.  ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിക്കും.