ശരീഅത്ത് ബോധവൽക്കരണ മേഖലാ കുടുംബ സംഗമം

തൃത്താല: സംതൃപ്ത കുടുംബത്തിന് ഇസ് ലാമിക ശരീഅത്ത് എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ് മി ദേശീയ തലത്തിൽ നടത്തുന്ന ശരീഅത്ത് കാമ്പയിന്റെ ഭാഗമായി തൃത്താല ഏരിയാ കുടുംബ സംഗമം പടിഞ്ഞാറങ്ങാടിയിൽ നടന്നു. 

ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം നദ് വി ഉദ്ഘാടനം നിർവ്വഹിച്ചു. ജമാഅത്തെ ഇസ് ലാമി സംസ്ഥാന  ശൂറാ അംഗം സ്വഫിയ്യ ശറഫിയ്യ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട് ടി.കെ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ്, ഏരിയാ സെക്രട്ടറി ജസീർ പറക്കുളം, ഹിബ ടി.കെ, കെ. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു.