എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ടിസ്‌ക് സ്‌കൂള്‍ ഉപരോധിച്ചു

കൊവ്വപ്പുറം: നീറ്റ് എക്‌സാം പരീക്ഷാര്‍ത്ഥികളെ  അപമാനിച്ചതില്‍ പ്രതിക്ഷേധിച്ച് എസ്.ഐ.ഒ കണ്ണൂര്‍ ജില്ല കമ്മിറ്റി  ടിസ്‌ക് ഇംഗ്ലീഷ്  സ്‌കൂളിലേക്ക് ഉപരോധ മാര്‍ച്ച് നടത്തി. നീറ്റ് എക്‌സാം എഴുതാന്‍ വന്ന  വിദ്യാര്‍ത്ഥികളെ സുരക്ഷയുടെ പേരില്‍  മാനസികമായി  പീഡിപ്പിച്ച ടിസ്‌ക് സ്‌കൂളിന്റെ നടപടി തികച്ചും മനുഷ്യാവകാശ വിരുദ്ധ നടപടിയും വിദ്യാര്‍ത്ഥി വിരുദ്ധ നടപടിയും കൂടിയാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്യവേ  എസ്.ഐ.ഒ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ശബീര്‍ എടക്കാട് അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല സെക്രട്ടറി ശബീര്‍ ഇരിക്കൂര്‍,  ജമാഅത്തെ ഇസ്‌ലാമി പയ്യന്നൂര്‍ ഏരിയ പ്രസിഡന്റ് ജമാല്‍ കടന്നപ്പള്ളി,  സെക്രട്ടറിമാരായ മുഹ്‌സിന്‍ ഇരിക്കൂര്‍, ജവാദ് അമീര്‍ എന്നിവര്‍ സംസാരിച്ചു.