സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത് കാമ്പയിൻ അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട:" സംതൃപ്ത കുടുംബത്തിന് ഇസ് ലാമിക ശരീഅത്ത് " എന്ന തലക്കെട്ടിൽ ജമാ അത്തെ ഇസ് ലാമി ദേശീയ തലത്തിൽ നടത്തുന്ന കാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമായി. മുസ്ലീം വ്യക്തിനിയമത്തെ കുറിച്ച ചർച്ചകളും ബോധവൽക്കരണവുമാണ് കാമ്പയിൻ. ഇസ് ലാമിക ശരീഅത്ത് പ്രമേയമാക്കി പുറത്തിറക്കിയ 'പ്രബോധനം' പ്രത്യേക പതിപ്പ് ഏറ്റുവാങ്ങി പത്തനംതിട്ട ടൗൺ മുസ്ലീം പള്ളി ചീഫ് ഇമാം ഏ. അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിസ്റ് ഇ.ഏ.ബഷീർ ഫാറൂഖി പതിപ്പ് കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി റ്റി.എസ്.അബ്ദുൽ ഹമീദ്, എരിയാ പ്രസിഡന്റുമാരായ സി.എ.അഷ്റഫലി, അബ്ദുൽ അസീസ്, പി.ആർ. സെക്രട്ടറി പി.എച്ച്.റഷീദ്, നഹാസ് .റ്റി.എം. എന്നിവർ സംബന്ധിച്ചു. കാമ്പയിനോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഏരിയാ തലത്തിൽ സെമിനാറുകൾ, കുടുംബ സംഗമങ്ങൾ, ഗൃഹസന്ദർശനങ്ങൾ, മഹല്ല് സന്ദർശനങ്ങൾ ,വനിതാ സെമിനാർ, ജില്ലാതലത്തിൽ പ്രമുഖരുമായി കൂടിക്കാഴ്ച, ശരി അത്ത് സംബന്ധിച്ചുള്ള സാഹിത്യങ്ങളുടെയും ലഘുലേഖയുടെയും വിതരണം, പ്രദേശിക തലത്തിൽ കൂട്ടായ്മകൾ എന്നിവ ന