കുടുംബ ഭദ്രതയ്ക്ക് ലിബറല്‍ ചിന്ത അനിവാര്യം - ഡോ. സൈജു ഹമീദ്

ഫോട്ടോ: ഡോ. സൈജു ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: കുടുംബാന്തരീക്ഷം സംതൃപ്തമാവാന്‍ അംഗങ്ങള്‍ക്കിടയില്‍ ലിബറല്‍ ചിന്ത അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് ഉപഡയറക്ടറും ഗവ. വിക്‌ടോറിയാ ആശുപത്രി സൂപ്രണ്ടും മനശാസ്ത്ര വിദഗ്ദനുമായ ഡോ. സൈജു ഹമീദ് അഭിപ്രായപ്പെട്ടു. ‘സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്’ എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാമിലി കൗണ്‍സിലിംഗ് ചര്‍ച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു അദ്ദേഹം. മുത്തലാഖിന്റെ പേരിലുള്ള ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളെ യഥാര്‍ത്ഥ ഇസ്‌ലാമിക ശരീഅത്ത് സമൂഹത്തില്‍ ചര്‍ച്ചയാക്കാനുള്ള അവസരമായി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

റിട്ടയേര്‍ഡ് മജിസ്‌ട്രേട്ട് റ്റി.എ.എം.ശരീഫ്, പ്രൊഫസര്‍ എം.നൗഷാദ്, കുടുംബ കോടതി കൗണ്‍സിലിംഗ് മെമ്പര്‍ എം. ഇ്രബാഹിം കുട്ടി തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. മുത്തലാഖിന്റെയും ഏക സിവില്‍ കോഡിന്റെയും പേരില്‍ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ രാജ്യത്തെ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. 

ഇ.എസ്. അബ്ദുല്‍ മജീദ് കുന്നിക്കോട്, ബദറുസ്സമാന്‍ പോരേടം, ഷാജഹാന്‍, എം. അന്‍സര്‍, റ്റി.എ. ഖലീലുല്ല, ലത്തീഫ് ഒറ്റത്തെങ്ങില്‍, കാസിം മൗലവി കടയ്ക്കല്‍, എം.എ.ജമീല്‍, ജെ.എം.കബീര്‍, വി.എ.നദീര്‍ കരിക്കോട്, നൗഷര്‍ കോയ തങ്ങള്‍, സലാഹുദ്ദീന്‍ പോരേടം, ഇ.കെ.സിറാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് പി.എച്ച്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ.അബ്ദുല്ല മൗലവി സ്വാഗതവും എ.സൈനുദ്ദീന്‍ കോയ നന്ദിയും പറഞ്ഞു.