CBSE നീറ്റ് എക്‌സാമില്‍ കോടതി വിധി ലംഘിച്ചു - എസ്.ഐ.ഒ

നീറ്റ് എക്‌സാമിനുള്ള വസ്ത്രധാരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കോടതി വിധിക്കനുസരിച്ച് ആവണമെന്ന ആവശ്യമുന്നയിച്ച് എസ്.ഐ.ഒ പ്രതിനിധികള് സി.ബി.എസ്.ഐ ജീവനക്കാരുമായി സംസാരിക്കുന്നുകയും വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുള്ള പരാതികള്‍ സമര്‍പ്പിക്കുകയും ചെയ്തു. സിബി.എസ്.ഇയുടെ ന്യൂഡല്‍ഹിയിലുള്ള ആസ്ഥാനം പിക്കറ്റിങ് നടത്തിയ ശേഷമാരുന്നു കൂടിക്കാഴ്ച. എസ്.ഐഒ ദേശീയ സെക്രട്ടറിമാരായ ജസീം പി.പി, സയ്യിദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് അസി. പ്രൊഫസര്‍ ഡോ. ഭരദ്വാജുമായി കൂടിക്കാഴ്ച നടത്തിയത്. കേരള ഹൈക്കോടതി വിധിന്യായത്തിന്റെ കൃത്യമായ ലംഘനമാണ് വിദ്യാര്‍ഥികളെ അപമാനിക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന സംഭവങ്ങളാണ് സുരക്ഷിതത്തിന്റെയും സുതാര്യതയുടെയും പേരില്‍ നടന്നിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.