ശരീഅത്ത് കാമ്പയിൻ: ജില്ലാതല സമാപനനം അബ്ദുശ്ശുകൂർ അൽ ഖാസിമി നിർവ്വഹിച്ചു

പത്തനംതിട്ട: ‘‘സംതൃപ്ത കുടുംബത്തിന് ഇസ് ലാമിക ശരീഅത്ത്’’ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്​ലാമി ദേശീയ തലത്തിൽ നടത്തുന്ന കാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലതല സമാപനം ടൗൺ ഹാളിൽ പത്തനംതിട്ട ടൗൺ മുസ്​ലിം പള്ളി ചീഫ് ഇമാം എ. അബ്​ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​ ഇ.എ.ബഷീർ ഫാറൂഖി അധ്യക്ഷത വഹിച്ചു. അബ്​ദുൽ അസീസ് സ്വാഗതവും, അബ്​ദുൽ മന്നാൻ ഖിറാഅത്തും നടത്തി.