കുടുംബസമാധാനം അംഗങ്ങളുടെ കൂട്ടുത്തരവാദിത്തം

കൊല്ലം: കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വീട്ടിലെ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം പി.വി.റഹ്മാബി.

'സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്' ദേശീയ കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി ജില്ലാ വനിത വിഭാഗം ഓച്ചിറയില്‍ സംഘടിപ്പിച്ച വനിത സെമിനാറില്‍ സംസാരിക്കുകയായി രുന്നു അവര്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ശരീഅത്തിനെ തെറ്റിദ്ധരിപ്പിക്കുകയും കോടതി കയറ്റുകയും ചെയ്യുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുത്തലാഖ് വിഷയത്തിലും ഇതാണ് സ്ഥിതി.

എല്ലാ മതങ്ങളിലും ബഹു'ാര്യത്വമുണ്ട്. എന്നാല്‍, മുസ്‌ലിംകളുടെ ഇടയിലെ ബഹു'ാര്യത്വം ചര്‍ച്ച ചെയ്യപ്പെടുകയാണ്. സ്ത്രീധന സമ്പ്രദായത്തെ നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും സര്‍വ്വസാധാരണ മായ സ്ത്രീധന സമ്പ്രദായത്തെ പറ്റി ചര്‍ച്ചയില്ലെന്നും റഹ്മാബി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി വനിത വി'ാഗം ജില്ല പ്രസിഡന്റ് എ. സഅദൂന അദ്ധ്യക്ഷത വഹിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് അംഗം ജുമൈലത്ത് ബീവി, ചവറ ഗ്രാമപഞ്ചായത്ത് അംഗം സോഫിയ സലാം, എം.ജി യൂണിവേഴ്‌സിറ്റി റിസര്‍വ്വ് ഫെല്ലോ അഡ്വ. സുമയ്യ, റംലാറഹീം, അഡ്വ.ബുഷ്‌റ, അഡ്വ. ജുബി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡന്റ് ഇ.കെ.സിറാജുദ്ദീന്‍ സമാപനം നടത്തി.

ജില്ല സെക്രട്ടറി അസീമ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നദീന നന്ദിയും പറഞ്ഞു. മറിയം ഇക്ബാല്‍ ഖിര്‍അത്ത് നടത്തി.