ശരീഅത്തും, സിവിൽ കോഡും : ഓപ്പൺ ടോക്ക് ശ്രദ്ധേയമായി

പാലക്കാട്: ഇസ്‌ലാമിക ശരീഅത്ത്  ലളിതവും പ്രയോഗികവും മനുഷ്യ സൗഹൃദ പരവുമായ നിയമ വ്യവസ്ഥയാണെന്നും കുടുംബ ജീവിതത്തിൽ നേരിടുന എല്ലാ പ്രതിസന്ധികളെയും ലളിതമായി പരിഹരിക്കുന്ന കുടുബ നിയമങ്ങളാണ് മുസ് ലിം വ്യക്തി നിയമമെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അസി. അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. വിവാഹ മോചനം, ബഹു ഭാര്യത്വം, അനന്തരവകാശ നിയമം തുടങ്ങീ വ്യക്തി നിയമങ്ങൾ പഴുതടച്ച നിർദേശങ്ങളാണ് ഇസ്‌ലാമിക ശരീഅത്ത് സമർപ്പിക്കുന്നത്. എന്നാൽ മുസ് ലിം സമുദായം ശരീഅത്തിന്റെ അന്തസത്ത ക്കും ആത്മാവിനും നിരക്കാത്ത വിധം ദുരുപയോഗം ചെയ്യുന്ന പ്രവണത നിലനിൽക്കുന്നണ്ടെന്ന് അദ്ദേഹം ഉണർത്തി. "സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത് " എന്ന തലക്കെട്ടിൽ  ജമാഅത്തെ ഇസ് ലാമി സംഘടിപ്പിച്ച് വരുന്ന  ദേശീയ ക്യാമ്പയിന്റ ഭാഗമായി  ജില്ലയിലെ പ്രമുഖ അഭിഭാഷകർ, മഹല്ല് ഭാരവാഹികൾ, പൗരപ്രമുഖർ പങ്കടുത്ത ഓപ്പൺ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി  ജില്ലാ പ്രസി. അബ്ദുൽ ഹകീം നദ് വി അധ്യക്ഷത വഹിച്ചു. അഡ്വ. അക്ബറലി, അഡ്വ.അബ്ദു റഹ് മാൻ,  അഡ്വ. അബ്ദുൽ ഖലീൽ,  അഡ്വ. നിജാമുദ്ധീൻ,  അഡ്വ. ഹൈദ്രാലി, എഞ്ചി. സുൽഫിക്കർ, എഞ്ചി. അബ്ദുസ്സലാം, അലിയാർ ഹാജി, എഞ്ചി. നിജാമുദ്ധീൻ,  അഡ്വ. ഹാരിസ്, ഡോ. കാജ, കെ.വി.എം. ബഷീർ, സൈഫുദ്ധീൻ കിച്ചലു,  ബഷീർ പുതുക്കോട്, ദിൽഷാദലി എന്നിവർ സംസാരിച്ചു. നൗഷാദ് മുഹ് യുദ്ധീൻ  സ്വാഗതവും ബഷീർ ഹസ്സൻ നദ് വി  നന്ദിയും പറഞ്ഞു.