സൺറൈസ് കൊച്ചി: ഒരു ജനതയുടെ മാറ്റത്തിനായി ദൃഢനിശ്ചയം - റിപ്പോർട്ട്

സൺറൈസ് കൊച്ചി. പൂർണ്ണനാമം: Solidartiy's Urban Neighbourhood Rebuilding Initiative for Social Empowerment, Kochi (SUNRISE KOCHI). പുരാതന പശ്ചിമ കൊച്ചിയിലെ മട്ടാഞ്ചേരി അടക്കമുള്ള ചേരി പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി ആരംഭിച്ച സർക്കാരേതര സ്വയം സന്നദ്ധ പദ്ധതിയാണ് സൺറൈസ് കൊച്ചി. അമിറ്റി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ഈ പദ്ധതി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള ഈ പദ്ധതി 2012 ഏപ്രിൽ 1-ന് മട്ടാഞ്ചേരിയിൽ വെച്ചാണ് പദ്ധതി പ്രഖ്യാപനം നടന്നത്.  "ഒരു ജനതയുടെ മാറ്റത്തിനായി ദൃഢനിശ്ചയം" എന്നതാണ് ദൌത്യ വാചകം.

പശ്ചാത്തലം

ചരിത്ര പ്രധാനമായ ഒരു ഭൂ പ്രദേശമാണ് മട്ടാഞ്ചേരി. അനേകം സംസ്കാരങ്ങൾ ഇന്ത്യയുമായി കണ്ണി ചേർക്കുന്നതിൽ മട്ടാഞ്ചേരി പങ്കു വഹിച്ചിട്ടുണ്ട്. നാടും സമൂഹവും നഗര വൽകരിക്കപ്പെട്ടപ്പോഴും ഈ പ്രദേശം ദാരിദ്ര്യം പിന്നാക്കാവസ്ഥയും വിട്ടുമാറാതെ നിലനിന്നു. സംസ്ഥാന സർക്കാരിന്റെ സീറോ ലാൻഡ്‌ലെസ്സ് കേരളാ പദ്ധതിയിൽ അപേക്ഷിച്ച അംഗീകൃത അപേക്ഷകരുടെ കണക്ക് പ്രകാരം മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി വില്ലേജുകളിലായി അയ്യായിരത്തിലധികം കുടുംബങ്ങൾ ഭവനരഹിതരായുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഭവനരഹിതർ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശമാണ് മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി വില്ലേജുകളിലായി അയ്യായിരത്തിലധികം കുടുംബങ്ങൾ ഭവനരഹിതരായുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഭവനരഹിതർ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശമാണ് മട്ടാഞ്ചേരി. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചേരിയും ജനസാന്ദ്രത കൂടിയ പ്രദേശവും മട്ടാഞ്ചേരിയാണ്. കേരളത്തിലെ ശരാശരി ജനസാന്ദ്രത ഒരു സ്‌ക്വയർ കിലോമീറ്ററിൽ 859 ആണെങ്കിൽ മട്ടാഞ്ചേരിയിലത് ഒരു സ്‌ക്വയർ കിലോമീറ്ററിൽ 9,550 ആണ്. ജനസംഖ്യയിൽ പകുതിയിലധികവും വാടകക്കും പണയത്തിനുമാണ് കഴിയുന്നത്. അത് തന്നെയും ഒറ്റമുറി വീടുകളാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.


പദ്ധതികൾ
സൺറൈസ് കൊച്ചിക്ക് വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് പാർപ്പിട പദ്ധതി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്ത് താമസിക്കുന്ന 21 കുടുംബങ്ങൾക്കാണ് സൺറൈസ് കൊച്ചി ഫ്ളാറ്റുകൾ നൽകുന്നത്. 12 സെന്റ് സ്ഥലത്താണ് പാർപ്പിട സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. 12000 സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ച് പ്രൊജക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത് ആർക്കിടെക്ട് ജി ശങ്കറാണ്. രണ്ട് കോടിയോളം രൂപയാണ് മുതൽ മുടക്ക്. പാർപ്പിട പദ്ധതിയെ കൂടാതെ തൊഴിൽ പദ്ധതി, വിദ്യാഭ്യാസ പദ്ധതി, ആരോഗ്യ പദ്ധതി, ശുചിത്വ പദ്ധതി, കുടിവെള്ള പദ്ധതി, സർവ്വേ, മൈക്രോ ഫിനാൻസ് തുടങ്ങിയ വ്യത്യസ്ഥ മേഖലകളും സൺറൈസ് കൊച്ചിയുടെ ഭാഗമായി നിർവ്വഹിക്കുന്നു. ഇതു കൂടാതെ 21 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ മുതലുള്ള ഒറ്റയൊറ്റ വീടുകളും നിർമ്മിച്ചു നൽകിയിട്ടുണ്ട്.

നിയമപോരാട്ടം
മട്ടാഞ്ചേരി
രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം 400 ഭവനരഹിത കുടുംബങ്ങൾക്കായി 12 നിലകളുള്ള 2 ഫളാറ്റ്‌ സമുച്ചയങ്ങൾ ഉൾകൊള്ളുന്ന ബൃഹത്പദ്ധതിക്ക് കൊച്ചി നഗരസഭ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേരികളിൽ താസമിക്കുന്നവരെ പുനഃരധിവസിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ സഹായത്തോടെ കൊച്ചി കോർപറേഷൻ നടപ്പാക്കുന്ന പാർപ്പിട പദ്ധതി മുടങ്ങിയതിനെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. ചേരി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തോടെ യുപിഎ സർക്കാർ വിഭാവനംചെയ്ത പദ്ധതിയായ രാജീവ് ആവാസ് യോജന പ്രകാരം 2013 ഡിസംമ്പറിൽ കേന്ദ്ര മോണിറ്ററിങ് ആന്റ് സാങ്ഷനിങ് കമ്മിറ്റി 67.62 കോടി രൂപയാണ് കൊച്ചി ചേരി നിർമാർജനത്തിന് അനുവദിച്ചത്. ഇതു കൂടാതെ 21 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ മുതലുള്ള ഒറ്റയൊറ്റ വീടുകളും നിർമ്മിച്ചു നൽകിയിട്ടുണ്ട്. കേന്ദ്ര വിഹിതമായ 18 കോടിയിൽ ഏഴ് കോടി കോർപറേഷന് കൈമാറുകയും ചെയ്തു. ഇതിൽനിന്നും 34 ലക്ഷം രൂപയോളം കോർപറേഷൻ കൺസൾട്ടിങ് ഫീസിനത്തിൽ ചെലവഴിച്ചു. പദ്ധതി മുടങ്ങിപ്പോവുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഹരജി കൊടുത്തത്. സൺറൈസ് കൊച്ചിയുടെ നിയമ പോരാട്ടത്തിനൊടുവിൽ 199 ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്ന പന്ത്രണ്ട് നിലകളുള്ള കേരളത്തിലെ ഏറ്റവും വലിയ ഭവനപദ്ധതിയുടെ നിർമാണം 2017 മാർച്ചിൽ കൊച്ചി കോർപ്പറേഷൻ ആരംഭിച്ചു.

മറ്റു പദ്ധതികൾ

മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ 69 സ്വയം സഹായ സംഘങ്ങളിൽ അയ്യായിരത്തിലധികം കുടുംബങ്ങൾ സൺറൈസ് കൊച്ചിയിൽ അംഗങ്ങളാണ്. കുടംബങ്ങൾ വീടില്ലാത്തവർ, കുട്ടികൾ പഠിക്കുന്നവർ, മദ്യപാനികളല്ലാത്തവർ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ആദ്യ ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആം​ബു​ല​ൻ​സ്​ സ​ർ​വി​സ്, സ്വ​യം​തൊ​ഴി​ൽ സം​രം​ഭ സ​ഹാ​യ​ങ്ങ​ൾ, ചി​കി​ത്സ സ​ഹാ​യം, കൗ​ൺ​സ​ലി​ങ്, അ​യ്യാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യ അ​യ​ൽ​ക്കൂ​ട്ടം, പ​ലി​ശ​ര​ഹി​ത മൈ​ക്രോ​ഫി​നാ​ൻ​സ്​ സം​വി​ധാ​നം,ടീം-99 സന്നദ്ധ സേന എ​ന്നി​വ​യും സ​ൺ​റൈ​സി​ന്​ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്നു.

നിർവ്വഹണം
 

2012 ഏപ്രിൽ 1-ന് മട്ടാഞ്ചേരിയിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനായ പ്രൊഫ. കെ.എ. സിദ്ദീഖ് ഹസൻ പദ്ധതി പ്രഖ്യാപനം നടത്തി. 2017 മെയ് 13,14 ദിവസങ്ങളിൽ 21 പാർപ്പിട സമുച്ചയങ്ങളുടെ സമർപ്പണം നിയമസഭാ സ്പീക്കർ നിർവ്വഹിക്കും. കൊച്ചി തുരുത്തിയിലാണ് സൺറൈസ് കൊച്ചി ഓഫീസ് പ്രവർത്തിക്കുന്നത്. കൂടാതെ ഇതിനകം സോളിഡാരിറ്റി ഭവനരഹിതർക്കായി ഇതിനോടകം 21 ഒറ്റവീടുകളും നിർമിച്ച് നൽകിയിട്ടുണ്ട്.

നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ പശ്ചിമകൊച്ചിയില്‍ നടപ്പാക്കിയ സണ്‍റൈസ് കൊച്ചി പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 21 ഫ്‌ളാറ്റുകളുടെ കൈമാറ്റം നടത്തി. യുവജനപ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജീവകാരുണ്യ മേഖലയിലേക്ക് തീരിയുന്നത് സ്വാഗതാര്‍ഹമാണ്. ഇതൊരു സമര മുഖം കൂടിയാണ്. സോളിഡാരിറ്റിയുടെ പദ്ധതി പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ട് തന്നെ സോളിഡാരിറ്റിയുടെ സ്‌നേഹത്തിന്റെ സൂര്യകോടി പ്രകാശകിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ഫ്‌ളാറ്റുകളുടെ കൈമാറ്റം നടത്താന്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നന്മയുടെ പ്രേരകങ്ങള്‍ സമൂഹത്തില്‍ ഇനിയും അവശേഷിക്കുന്നുവെന്നതിന് സോളിഡാരിറ്റിയുടെ സണ്‍റൈസ് കൊച്ചി പദ്ധതി തെളിവാണെന്ന്  സണ്‍റൈസ് പദ്ധതിയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിയ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. നാട്ടിലെ മനുഷ്യ സ്‌നേഹികളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തമുള്ള വ്യത്യസ്ത പദ്ധതിയായി മാറാന്‍ സണ്‍റൈസിന് കഴിഞ്ഞു. ഇത്തരം പദ്ധതികളിലൂടെ രാഷ്ട്ര   പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുകയാണ് യുവാക്കള്‍ ചെയ്യുന്നതെന്നും അമീര്‍       പറഞ്ഞു.

സണ്‍റൈസ് കൊച്ചിയുടെ വിവിധ പദ്ധതികള്‍ പ്രോജകട് ഡയറക്ടര്‍ എം.എം.മുഹമ്മദ് ഉമര്‍ ചടങ്ങില്‍ വിശദീകരിച്ചു. 
പശ്ചിമകൊച്ചി പ്രദേശത്ത് സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി രൂപംകൊടുത്ത ടീം 99 എന്ന വളണ്ടിയര്‍ വിഭാഗത്തിന്റെ ഫ്‌ളാഗ് ഓഫ് മട്ടാഞ്ചേരി അസി.പോലീസ് കമ്മീഷണര്‍ എസ്.     വിജയന്‍ നിര്‍വ്വഹിച്ചു. ടീം 99 കണ്‍വീനര്‍ അഷ്‌കര്‍ മട്ടാഞ്ചരി അദ്ദേഹത്തില്‍ നിന്നും പതാക ഏറ്റു വാങ്ങി. 

അയല്‍ക്കൂട്ട സംഗമം  ജി.ഐഒ. മുന്‍ സംസഥാന പ്രസിഡന്റ്  പി.റുക്‌സാന ഉദ്ഘാടനം ചെയ്തു. സി.എച്ച്.അബ്ദുറഹീം, എം.വൈ.അബ്ദുന്നാസര്‍ എന്നിവര്‍ സംസാരിച്ചു. സണ്‍റൈസ് കൊച്ചിക്ക് കീഴിലുള്ള 69 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി നൂറു കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു.

വിദ്യാഭ്യാസം

മതിയായ സൗകര്യങ്ങളില്ലാത്ത ഒറ്റമുറി വീടുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് ഗൃഹപാഠം ചെയ്യുന്നതിന് ഹോംവര്‍ക്ക് ക്ലബുകള്‍ ആരംഭിച്ചിട്ടു്. ഇതില്‍ 40 കുട്ടികള്‍ പഠിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഇത് വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. ആണ്‍കുട്ടികള്‍ക്കായുള്ള ഹോംവര്‍ക്ക് ക്ലബുകള്‍ വിഭാവനം ചെയ്തതും സ്‌പോണ്‍സര്‍ ചെയ്തതും പ്രഫ. ബഹാവുദ്ദീന്റെ മകള്‍ ലുലു ബഹാവുദ്ദീനാണ്. ഹോംവര്‍ക്ക് ക്ലബിലെ സൗകര്യം ഉപയോഗിച്ച് പകല്‍സമയത്ത് കമ്പ്യൂട്ടര്‍ കോഴ്‌സുകളും നടത്തിവരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ബീസ് ഇന്ത്യ എന്ന എന്‍.ജി.ഒയുമായി സഹകരിച്ച് തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ നടത്തിവരുന്നു. വെക്കേഷന്‍ കാലയളവില്‍ രണ്ട് ഹോംവര്‍ക്ക് ക്ലബുകളിലുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷ്, മാത്‌സ് വിഷയങ്ങളില്‍ സ്‌പെഷ്യല്‍ ട്യൂഷന്‍ നടത്തിവരുന്നു. 

 

തൊഴില്‍

എറണാകുളത്തെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗന്റായ സി.എച്ച് അബ്ദുര്‍റഹീമിന്റെ കുടുംബ ട്രസ്റ്റാണ് തൊഴില്‍ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. ചെറുകിട തൊഴില്‍ സംരംഭങ്ങളും നിലവില്‍ നടത്തികൊണ്ടിരിക്കുന്ന തൊഴിലിന് സഹായവുമായി ഇതിനകം 152 ഓളം പേര്‍ക്ക് 58 ലക്ഷം രൂപയുടെ തൊഴില്‍ സഹായങ്ങള്‍ ചെയ്തു. തീരദേശവാസികളായതിനാല്‍ മത്സ്യബന്ധനത്തിനായി വഞ്ചി, വല, എഞ്ചിന്‍, മത്സ്യ വിപണന വാഹനം, ചെറുഷോപ്പുകള്‍, ഓട്ടോറിക്ഷ, തയ്യല്‍ പരിശീലന കേന്ദ്രം, ധാന്യപൊടി നിര്‍മാണം, ലെതര്‍ ഉല്‍പന്ന നിര്‍മാണം, സ്‌കൂള്‍ ബാഗ് നിര്‍മാണം തുടങ്ങിയ വിവിധ മേഖലകളില്‍ തൊഴില്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. തൊഴില്‍ സഹായ പദ്ധതികളുടെ ഉദ്ഘാടനം 2014 ജൂണ്‍ മാസം അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്‌റാഹീം കുഞ്ഞ്  നിര്‍വഹിച്ചു. 100-ാമത് തൊഴില്‍ സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം 2015 ആഗസ്റ്റ് മാസത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. വി.വി ജോഷി നിര്‍വഹിച്ചു. 

ആരോഗ്യം

ആരോഗ്യ മേഖലയില്‍ പ്രഖ്യാപന സമ്മേളനത്തില്‍ തന്നെ യു.എ.ഇ യൂത്ത് ഇന്ത്യയുമായി സഹകരിച്ച് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ആംബുലന്‍സ് & റെസ്‌ക്യൂവാന്‍ ലോഞ്ച് ചെയ്തിരുന്നു. നിരവധി പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്ത സമയത്ത് സ്തുത്യര്‍ഹമായ ജീവന്‍ രക്ഷാ സേവന പ്രവര്‍ത്തനമാണ് ആംബുലന്‍സ് സര്‍വീസ് നടത്തിയത്. കൊച്ചിയിലെ പ്രമുഖ ഹോസ്പിറ്റലായ ഗൗതം ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് ഈ കാലയളവില്‍ സംഘടിപ്പിച്ചു. 300 ലധികം പേര്‍ ഈ സേവനം ഉപയോഗപ്പെടുത്തി. ക്യാന്‍സര്‍ രോഗികള്‍ക്ക് ഇതിനകം 6 ലക്ഷം രൂപയുടെ ചികിത്സാ സഹായങ്ങള്‍ നല്‍കി. മറ്റു രോഗികള്‍ക്കുള്ള ചികിത്സാ സഹായങ്ങള്‍ സ്ഥിരമായി നല്‍കിവരുന്നു.

ശുചിത്വം

ഓരോ വീട്ടിലും സ്വന്തമായി ടോയ്‌ലറ്റ് എന്നത് ഈ ചേരി പ്രദേശത്ത് ചിന്തിക്കാനാവില്ല. പത്തോളം വീടുകള്‍ക്ക് ഒരു ടോയിലറ്റ് എന്നതാണ് പല ചേരികളിലെയും സ്ഥിതി. എങ്കിലും ലഭ്യമായ സ്ഥലത്ത് 15 ടോയ്‌ലറ്റുകള്‍ എറണാകുളത്തെ പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിര്‍മിച്ചു നല്‍കിയിട്ടു്.

 

കുടിവെള്ളം

കൊച്ചിയില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. ദിവസവും ഒരു മണിക്കൂര്‍ മാത്രമാണ് പൈപ്പിലൂടെ വളരെ ചുരുങ്ങിയ പ്രഷറില്‍ കുടിവെള്ളം ലഭിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്കായി കുഴല്‍ കിണര്‍ ജലമാണ് ഉപയോഗിക്കുന്നത്. നിരവധി കുഴല്‍ കിണര്‍ പൈപ്പുകള്‍ വിവിധ ചേരികളിലായി സണ്‍റൈസ് കൊച്ചി സ്ഥാപിച്ചു. 5 ലക്ഷം രൂപയുടെ കുടിവെള്ള വാട്ടര്‍ടാങ്ക് പദ്ധതി പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ട പൂര്‍ത്തീകരണ ചടങ്ങില്‍ കൈമാറും.

കുടുംബ ശാക്തീകരണം/മൈക്രോഫിനാന്‍സ്

സണ്‍റൈസ് കൊച്ചി ഒരോ ചേരിപ്രദേശത്തും കുടുംബ യൂനിറ്റുകള്‍ രൂപീകരിക്കുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്തത്. ഓരോ കുടുംബത്തിനും അംഗത്വ കാര്‍ഡ് നല്‍കി. സണ്‍റൈസ് കൊച്ചിയുടെ കാര്‍ഡ് നമ്പറിന്റെ അടിസ്ഥാനത്തില്‍ ഓരോ കുടുംബത്തിന്റെയും പൂര്‍ണമായ വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ സണ്‍റൈസ് കൊച്ചി ഓഫീസില്‍ സൂക്ഷിക്കുന്നു. 5,548 കുടുംബങ്ങള്‍ക്ക് ഇതിനകം അംഗത്വം നല്‍കി. ഇത്തരം സ്വയം സഹായ സംഘങ്ങള്‍ക്ക് പ്രത്യേകം കണ്‍വീനര്‍മാരെ അയല്‍ക്കൂട്ട യോഗങ്ങളിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്.  ഇവരാണ് സണ്‍റൈസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സവര്‍ണരായി അറിയപ്പെടുന്ന ഗൗഢ സരസ്വതി ബ്രാഹ്മണ വിഭാഗത്തില്‍പ്പെടുന്ന നിരവധി കുടുംബങ്ങള്‍ മട്ടാഞ്ചേരിയിലെ ഒറ്റ മുറി വീടുകളില്‍ നരകയാതന അനുഭവിക്കുന്നുണ്ട്. ആ കുടുംബങ്ങളും സണ്‍റൈസ് കൊച്ചി അയല്‍ക്കൂട്ടത്തിലെ അംഗങ്ങളാണ്. രണ്ട് അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വവും അവര്‍ക്കാണ്.

സണ്‍റൈസ് കൊച്ചിയുടെ രണ്ടാംഘട്ട പ്രഖ്യാപന വേളയില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ചേരികളധികമുള്ള 3-ാം ഡിവിഷന്‍ പൂര്‍ണമായും പലിശമുക്ത പ്രദേശമാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കും. സൗജന്യ കൗണ്‍സിലിംഗ് സെന്ററിന്റെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടു്. അതിന്റെ ഉദ്ഘാടനം രാജഗിരി ഔട്ട് റീച്ച് സര്‍വീസ് സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ എം.പി ആന്റണിയാണ് നിര്‍വഹിച്ചത്. എല്ലാ വര്‍ഷവും റമദാന്‍ കിറ്റുകള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നു്. പീപ്പിള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് കിറ്റുകളും റേഷന്‍ വിതരണവും നടത്തുന്നത്. ഉളുഹിയ്യ മാംസ വിതരണവും നടന്നുവരുന്നു.


സൺറൈസിനെ കുറിച്ച് കൂടുതൽ അറിയാൻ