സാമൂഹിക സേവനം ദൈവാരാധനയായി പരിണമിക്കുമ്പോള്‍

പ്രവാചകന് ബോധനം കിട്ടി പത്തു വര്ഷം കഴിഞ്ഞാണ് നമസ്‌കാരം നിര്‍ബന്ധമായത്. പതിനാലു വര്‍ഷം കഴിഞ്ഞാണ് നോമ്പ് നിര്‍ബന്ധമായത് പതിനാലു വര്‍ഷം കഴിഞ്ഞാണ് സകാത്ത്  നിര്‍ബന്ധമായത്. ഇരുപത്തി രണ്ടു വര്ഷം കഴിഞ്ഞാണ് ഹജ്ജു നിര്‍ബന്ധമായത്.

ആരാധനകള്‍ കേവലം ചടങ്ങുകള്‍ ആകരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു. അതിനു അടിസ്ഥാനവും നിലപാടും വേണം. ആ നിലപാടുകള്‍ രൂപീകരിക്കപ്പെടാന്‍ സമയം വേണം. വിശ്വാസത്തിന്റെ എല്ലാ തീഷ്ണതയും മനസ്സിലായ ജനതയ്ക്ക് മാത്രമേ ആരാധന കാര്യങ്ങള്‍ മുറപോലെ നടത്താന്‍ കഴിയൂ. 

ഇസ്‌ലാം എന്നാല്‍ നമ്മുടെ മനസ്സിലേക്ക് കയറി വരിക മേല്‍ പറഞ്ഞ ആരാധാനകളാണ്. പക്ഷെ അതിനും മുമ്പ് ഇസ്‌ലാം സംസാരിച്ചത് മനുഷ്യ ബന്ധങ്ങളെ കുറിച്ചാണ്. സ്വര്‍ഗത്തിലേക്കുള്ള വഴികളായി അത് ചൂണ്ടി കാണിച്ചത് മണ്ണിന്റെ മക്കളെ നോക്കിയാണു. കഷ്ടപ്പെടുന്നവരെ കാണാതെ പോകുന്ന തൌഹീദ് പൂര്‍ണമാകില്ല. മക്കയിലെ ആദ്യ കാലങ്ങളില്‍ തൗഹീദ് പഠിപ്പിക്കുമ്പോള്‍ അവിടെ നാം കാണുന്നത് മനുഷ്യ ബന്ധങ്ങളെ കുറിച്ച് കൂടിയാണു. അനാഥകള്‍ അഗതികള്‍ വഴിപോക്കര്‍ കുട്ടികള്‍ വൃദ്ധന്മാര്‍ സ്ത്രീകള്‍ തുടങ്ങി പ്രത്യേക പരിചരണം ലഭിക്കേണ്ട വിഭാഗങ്ങളെ ഇസ്ലാം എടുത്തു പറഞ്ഞു. അവരെ അവഗണിച്ചു കൊണ്ട് ഒരു സ്വര്‍ഗ്ഗവും ഇസ്ലാം പറഞ്ഞില്ല. 

പുണ്യങ്ങള്‍ എണ്ണിപ്പറഞ്ഞ വചനത്തില്‍ വിശ്വാസത്തെ കുറിച്ച് പറഞ്ഞതിന് ശേഷം സമ്പത്തിനെ കുറിച്ചാണ് പറഞ്ഞത്. കഷ്ടപ്പാടിനും ബുധിമുട്ടിനും ശേഷമാണ് ആരാധനയെ കുറിച്ച് പറഞ്ഞത്. കാരണം ആരാധന ശരിയാകാന്‍ ആദ്യം പറയുന്ന നിലപാടുകള്‍ ശരിയാകണം. ത്യഗമില്ലാത്ത ആരാധന ഇസ്ലാമിന് അന്യമാണ്. ചുരുക്കത്തില്‍ സമൂഹത്തെ മറന്നു കൊണ്ട് നടത്തപ്പെടുന്ന ആരാധനകള്‍ ഖുര്‍ആന്‍ പറഞ്ഞ കണക്കു പ്രകാരം വ്യര്‍ത്ഥമാകാനാണ് സാധ്യത.

സോളിടാരിറ്റി അത് തിരിച്ചരിഞ്ഞ പ്രസ്ഥാനമാണ്. ഇസ്ലാമിന്റെ പേരില്‍ പരസ്പരം പോരടിക്കാന്‍ ചിലവഴിക്കുന്ന ധനവും സമയവും കൊണ്ട് പാവപ്പെട്ട മനുഷ്യര്‍ക്ക് തണലാകും. അങ്ങിനെയാണ് കൊച്ചിയില്‍ നല്ല മനുഷ്യരുടെ മനസ്സ് കൊണ്ട് കുറെ പാവങ്ങള്‍ സൂര്യനില്‍ നിന്നും മഴയില്‍ നിന്നും മുക്തി നേടിയത്. പക്ഷെ അതൊന്നും നമ്മുടെ സമൂഹത്തില്‍ ചര്ച്ചയാകില്ല. അതിനു അവര്‍ ആരെയെങ്കിലും ആക്രമിക്കണം. അതാണു നമ്മുടെ വാര്‍ത്ത, നല്ലതൊന്നും നമുക്ക് വാര്‍ത്തയല്ല. തിന്മയാണ് നമ്മുടെ വാര്‍ത്തകളുടെ അടിസ്ഥാനം. അതായത് നല്ലത് ഭക്ഷിക്കാന്‍ നമുക്ക് താല്പര്യമില്ല. മോശം ഭക്ഷണമാക്കാന്‍ നാം മത്സരിക്കുന്നു.

കാലത്തിന്റെ വിപ്ലവ യൌവനത്തിന് ഒരായിരം അഭിവാദ്യം. മതത്തെ എടുകളിലും  മൈക്കിലും മുടിയിലും താടിയിലും കുടുക്കാതെ മനുഷ്യരിലേക്ക് ഇറങ്ങി പോയ പ്രസ്ഥാനം. മുഹമ്മദ് നബിയിലൂടെ ഖുര്‍ആന്‍ പറയാന്‍ കല്‍പ്പിച്ച ദീനിന്റെ പൊരുള്‍ അങ്ങിനെയാണു നമുക്ക് മനസ്സിലാവുന്നതും.