മജ് ലിസ് എഡ്യുക്കേഷൻ ബോർഡ് ടോപ്പേഴ്സിനെ ആദരിച്ചു.

പാലക്കാട്: മജ് ലിസ് എഡ്യുക്കേഷൻ ബോർഡ് സംഘടിപ്പിച്ച ഏഴാം തരം  പൊതു പരീക്ഷയിൽ  ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ ഏഴാം റാങ്കും കരസ്ഥമാക്കിയ വി.എസ്. ബാസിമ പുലാപ്പൊറ്റയേയും ,  ജില്ലയിൽ രണ്ടാംസ്ഥാനവും സംസ്ഥാന തലത്തിൽ പതിനൊന്നാം റാങ്കും കരസ്ഥമാക്കിയ പി. എഫ്. അഹ് ല തഹ് നാൻ ആലത്തൂരിനേയും ജമാഅത്തെ ഇസ് ലാമി പാലക്കാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.  ജമാഅത്തെ ഇസ് ലാമി അസി. അമീർ വി.ടി.അബ്ദുല്ലക്കോയ തങ്ങൾ സമ്മാന വിതരണം നടത്തി. ജില്ലാ പ്രസി. അബ്ദുൽ ഹകീം നദ് വി അധ്യക്ഷത വഹിച്ചു.  ബഷീർ ഹസ്സൻ നദ് വി സ്വാഗതവും, നൗഷാദ് മുഹ്യുദ്ദീൻ, നന്ദിയും പറഞ്ഞു.

ഫോട്ടൊ: മജ് ലിസ് എഡ്യുക്കേഷൻ ബോർഡ് സംഘടിപ്പിച്ച ഏഴാം തരം  പൊതു പരീക്ഷയിൽ  ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ ഏഴാം റാങ്കും കരസ്ഥമാക്കിയ വി.എസ്. ബാസിമ പുലാപ്പൊറ്റയെ ജമാഅത്തെ ഇസ് ലാമി അസി. അമീർ വി.ടി.അബ്ദുല്ലക്കോയ തങ്ങൾ അനുമോദിക്കുന്നു.