'സ്ത്രീ, സമൂഹം, നവലോകക്രമം' ദമ്മാം വനിതാ സമ്മേളനം സമാപിച്ചു

ദമ്മാം : തനിമ കലാസാംസ്‌കാരിക വേദി വനിതാ വിഭാഗം, 'സ്ത്രീ, സമൂഹം, നവലോകക്രമം' എന്ന തലക്കെട്ടില്‍ വനിതാ സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ഘടകം വൈസ് പ്രസിഡന്റ് സഫിയ അലി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാറ്റത്തിന്റെ പുതിയ ലോകം സൃഷിട്ടിക്കാന്‍ കെല്‍പുള്ളവരാണു സ്ത്രീകളെന്നും, മാനവകുലത്തിന്റെ അര്‍ദ്ധാംശമായ സ്ത്രീ സമൂഹം 

ജിദ്ദ തനിമ വനിത വിഭാഗം എക്‌സിക്യൂട്ടിവ് അംഗവും അല്‍ ഹയാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അഡ്മിനിസ്‌റ്റ്രേറ്ററുമായ ഷമീന അസീസ് മുഖ്യ പ്രഭാഷണം നടത്തി. 

തനിമ ദമ്മാം സോണ്‍ വനിതാ വിഭാഗം പ്രസിഡന്റ് ഫാസിന ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. സിന്ധു ബിനു, ഫാത്തിമ തലത്, ആരിഫ ജംഷി, സിന്ധു സജികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അനീസ ഷാനവാസ് സ്വാഗതവും ശബ്‌ന സലീംബാബു നന്ദിയും പറഞ്ഞു. നാസ്‌നീന്‍ സിനാന്‍ ഖിറാഅത്ത് നടത്തി. സാംസ്‌കാരിക സമ്മേളനത്തിനു ശേഷം ദമ്മാം സ്റ്റുഡന്റ്‌സ് ഇന്‍ഡ്യ ഗേള്‍സ് വിഭാഗം വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച പ്രസംഗ, പ്രബന്ധ രചനാ മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.