മഴവില്‍ പ്രപഞ്ചം തീര്‍ത്ത് മലര്‍വാടി ചിത്രരചനാ മത്സരം

മഴവില്ല്- മലര്‍വാടി ചിത്ര രചനാ മത്സരം ഈ വര്‍ഷവും ശ്രദ്ധേയമായി അരങ്ങേറി. കുട്ടികളുടെ കലാ മികവിന് ലഭിക്കും മികച്ച അംഗീകാരങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പറന്നുയരാന്‍ അവര്‍ക്ക് പ്രചോദനമേകുന്നു. കലാ-സര്‍ഗ്ഗ പ്രതിഭകളായ ഈ കൊച്ചു ആവിഷ്‌കാരങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താനാവുമെന്ന തിരിച്ചറിവാണ് സംസ്ഥാനത്തെ മികച്ച ചിത്രകാരന്മാരെ കണ്ടെത്താനുള്ള ഈ മത്സരത്തിലൂടെ മലര്‍വാടി ഉദ്ദേശിക്കുന്നത്. കലക്ക് കേവലം കലക്ക് വേണ്ടിയല്ലെന്നും അതു നമ്മുടെ ജീവിത ദൗത്യങ്ങളുടെ നിര്‍വ്വഹണത്തില്‍ പങ്കു കൊള്ളേണ്ടതാണെന്നും മനസ്സിലാക്കി വിദ്യാര്‍ഥികള്‍ക്ക് ദിശാ ബോധം നല്‍കലും മലര്‍വാടി ഏറ്റെടുത്തിരിക്കുന്ന ഒരു പ്രധാന ജോലിയാണ്. 
dileef

ഇന്ന് സ്വന്തം മക്കളെ കുറിച്ചു ആധിയിലാണ് രക്ഷിതാക്കളോരോരുത്തരും. പുതിയ തലമുറകളെ അവരുടെ മാനസികാവസ്ഥ പൂര്‍ണ്ണമായും മനസ്സിലാക്കി അവരോട് ഇടപഴകുന്നതിലും ശാസിക്കുന്നതിലും തിരുത്തുന്നതിലുമെല്ലാം പാകപ്പിഴവുകള്‍ സംഭവിക്കുകയും അത് കുട്ടികളുടെ ഭാവിയെ തന്നെ തകിടം മറിക്കുകയും ചെയ്യുന്നു. ഏതൊരു കുട്ടിയും പൂര്‍ണ്ണാര്‍ഥത്തില്‍ രൂപപ്പെടുത്തുന്നത് അവരുടെ ചുറ്റുപാടും സാഹചര്യവുമാണ്. അതിലാവട്ടെ സുപ്രധാന പങ്ക് വഹിക്കാനുള്ളത് രക്ഷിതാക്കള്‍ക്കുമാണ്. അതു കൊണ്ട് തന്നെ കുട്ടികളുടെ മനശ്ശാസ്ത്രം മനസ്സിലാക്കി അവരോട് ഇടപഴകി കൊണ്ട് മാത്രമേ അവരെ നമുക്ക് മുന്നോട്ട് പോവാനാവുകയുള്ളൂ. അതിന് പാരന്റിങ് ക്ലാസുകള്‍ വലിയൊരളവോളം ഉപകാരപ്രദമാണ്. മലര്‍വാടി ബാലസംഘം പാരന്റിങ് ട്രെയിനേഴ്‌സ് ട്രെയിനിങ് കോഴ്‌സ് ലക്ഷ്യം വെക്കുന്നതും അതാണ്. 


Cat4-I,II

ചിത്രരചനാ മത്സരത്തിനൊപ്പം പാരന്റിങ് എങ്ങിനെ വന്നു എന്നല്ലേ. ചിത്ര രചനാ മത്സരം നടന്ന സ്ഥലത്തെല്ലാം സമാന്തരമായി പാരന്റിങ് ക്ലാസ് നല്‍കിയാണ് മലര്‍വാടി പുതിയ മാതൃ കാണിച്ചത്. ഇപ്രകാരം നൂറകണക്കിന് സ്ഥലങ്ങളില്‍ ക്ലാസുകള്‍ നടന്നിട്ടുണ്ട്. മത്സരത്തോടനുബന്ധിച്ച് 117 കേന്ദ്രങ്ങളില്‍ നന്മയിലേക്ക് വളരാം എന്ന ശീര്‍ഷകത്തില്‍ പാരന്റിംഗ് ക്ലാസ്സ് നടന്നു. 22000ത്തിലധികം രക്ഷിതാക്കള്‍ ഈ ക്ലാസ്സുകളില്‍ പങ്കെടുത്തു. 

 


Cat3-I,II

2011 ല്‍ ആരംഭിച്ച ചിത്ര രചനാ മത്സരത്തിന്റെ 5 ാമത് സീസണാണ് 2016 ല്‍ നടന്നത്. അഞ്ച് കാറ്റഗറിയിലായിരുന്നു മത്സരം. ഒന്നാം കാറ്റഗറിയില്‍ കെ.ജി, അംഗന്‍വാടി വിദ്യാര്‍ഥികളടങ്ങുന്ന പ്രി പ്രൈമറി ക്ലാസുകളാണ്. കാറ്റഗറി 2 ല്‍ ഒന്നാം ക്ലാസും രണ്ടാം ക്ലാസുമാണ് ഉള്‍പ്പെട്ടിരുന്നത്. ഈ രണ്ട് കാറ്റഗറിയിലും ക്രയോണ്‍ കളറിങും മറ്റു കാറ്റഗറികളില്‍ തീം ഡോയിങ് -വാട്ടര്‍ കളറിങ് ആണ് നടന്നത്. ഇലയും മാങ്ങയും, കിളിയും കശുമാങ്ങയും ആയിരുന്നു കാറ്റഗറി ഒന്നിലും രണ്ടിലും നല്‍കിയത്. കാറ്റഗറി മൂന്ന് തീം പൂ വിരിഞ്ഞു നില്‍ക്കുന്ന ചെടിയായിരുന്നു. മൂന്ന്, നാല് ക്ലാസുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. യു.പി. ക്ലാസിലെ വിദ്യാര്‍ഥകളടങ്ങിയ കാറ്റഗറി 4 ലെ വിഷയം ബാല്യ കാലവും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടങ്ങിയ കാറ്റഗറി 5 ലെ വിഷയം മഴ പെയ്തപ്പോള്‍ എന്നതും ആയിരുന്നു. 

Cat3,4-III
മലര്‍വാടി ബാലസംഘം സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ 2016 ഒക്ടോബര്‍ 29 ന് നടന്ന ഏരിയാ തല് മത്‌സരത്തില്‍ നിന്നും ജില്ലാതലത്തില്‍ സ്‌ക്രീനിങ് നടത്തി സംസ്ഥാന തലത്തിലെത്തിയ ചിത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് മൂന്ന് സ്ഥാനക്കാര്‍ക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ കാര്‍ട്ടൂണിസ്റ്റ് ദിലീഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൊമെന്റോ, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡും നല്‍കിയതിനോടൊപ്പം സമ്മാനാര്‍ഹരായ പ്രതിഭകളുടെ കാരിക്കേച്ചര്‍ വരച്ചുകൊണ്ടാണ് ദിലീഫ് സമ്മാനവിതരണത്തിന് തുടക്കം കുറിച്ചത്. 
Cat2

നഴ്‌സറി തലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെ അഞ്ചു കാറ്റഗറിയിലായി നടന്ന മത്സരങ്ങളുടെ ഫലം ഇപ്രകാരമായിരുന്നു.പ്രീ-പ്രൈമറി ഹൈസ്‌ക്കൂള്‍ കലാകാരന്‍മാര്‍ക്കായി അഞ്ചു കാറ്റഗറിയായി നടന്ന മത്സരം കേരളത്തിലെ 128 കേന്ദ്രങ്ങളിലായി നടന്നു. 29,554 പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത എന്‍ട്രികളില്‍ നിന്നാണ് ജൂറി വിജയികളെ കണ്ടെത്തിയത്. കലാകാരന്‍മാരായ സലാം വല്ലപ്പുഴ, എം.കുഞ്ഞാപ്പ, കുട്ടികൃഷ്ണന്‍നായര്‍, എന്നിവരടങ്ങിയതായിരുന്നു ജൂറി പാനല്‍. 

5-1,2

സമ്മാനദാനചടങ്ങില്‍ ടീന്‍ ഇന്ത്യ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജലീല്‍ മോങ്ങം അധ്യക്ഷനായിരുന്നു. മലര്‍വാടി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മുസ്തഫ മങ്കട കുട്ടികളോട് സംവദിച്ചു. മലര്‍വാടി കോഴിക്കോട് സിറ്റി ഏരിയ രക്ഷാധികാരി റസാഖ് മാത്തോട്ടം ആശംസകള്‍ അര്‍പ്പിച്ചു. മുജീബ് കക്കോടി സ്വാഗതവും  അമീറലി നന്ദിയും പറഞ്ഞു. 

 

വിജയികളുടെ പട്ടികയും അവരുടെ ചിത്രങ്ങളും കാണാം.

cat1

കാറ്റഗറി സ്ഥാനം പേര് സ്കൂൾ
കാറ്റഗറി-1 I ഷെല്ലാ.സി സെന്റ് തെരേസാസ് നഴ്‌സറി സ്‌കൂള്‍,കണ്ണൂര്‍
കാറ്റഗറി-1 II റിഫ ഫാത്തിമ ഇസ്സത്ത് ഇംഗ്ലീഷ് സ്‌കൂള്‍ മഞ്ചേരി-മലപ്പുറം
കാറ്റഗറി-1 II ഖന്‍സ അല്‍മനാര്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഈരാറ്റുപേട്ട
കാറ്റഗറി-2 I സാദിഖാ പദ്മരാജന്‍ സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂള്‍, പയ്യന്നൂര്‍ കണ്ണൂര്‍
കാറ്റഗറി-2 II ദിയ ലക്ഷ്മി കേന്ദ്രീയ വിദ്യാലയ, പുറനാട്ടുകര-തൃശൂര്‍
കാറ്റഗറി-2 III അര്‍ച്ചന എച്ച്. സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഒലവക്കോട്
കാറ്റഗറി-3 I ബൗദ്ധിക് എസ് ദക്ഷ ആവില എല്‍.പി സ്‌കൂള്‍ മാഹി
കാറ്റഗറി-3 II മുഹമ്മദ് നിജാദ് കെ എച്ച്.എം. വൈ.എച്ച്.എസ്.എസ് മഞ്ചേരി
കാറ്റഗറി-3 III വൈഗ തീര്‍ഥ എ.എല്‍.പി സ്‌കൂള്‍ വെണ്‍മണി, വയനാട്
കാറ്റഗറി-4 I ശ്രീ രുക്മ ശ്രീരാജ്  സെന്റ് തെരേസാസ് എച്ച്.എസ്.എസ് കണ്ണൂര്‍
കാറ്റഗറി-4 II  ആദിശ് ദിനേശ്  ജി.യു.പി സ്‌കൂള്‍ ചെറുവണ്ണൂര്‍. പേരാമ്പ്ര
കാറ്റഗറി-4 III ആദിത്യന്‍.വി  സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ എച്ച്.എസ്.എസ് ,പാലക്കാട്
കാറ്റഗറി-5 I വിഷ്ണു പ്രസാദ് ടി.എം  ഇലാഹിയ ഹൈസ്‌കൂള്‍,കാപ്പാട്, കോഴിക്കോട്
കാറ്റഗറി-5 II പ്രണവ് പി. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പള്ളിക്കുന്ന്-കണ്ണൂര്‍
കാറ്റഗറി-5 II ആദിത്യന്‍ നമ്പ്യാര്‍  സില്‍വര്‍ഹില്‍സ് പബ്ലിക് സ്‌കൂള്‍, പാറോപ്പടി-കോഴിക്കോട്

 

facetoon
winners