യൂ​ത്ത്​ സ്​​പ്രി​ങ് ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ച്ചു

ബു​ഹാ​രി സ​ലൂ​ണിനും സുല്ലിനും കക്കൂസിനും അവാർഡ്​

കോ​ഴി​ക്കോ​ട്: മൂ​ന്നു​നാ​ളാ​യി കാ​ണി​ക​ൾ​ക്ക്​ പ്ര​തി​രോ​ധ​ത്തി​​െൻറ സി​നി​മ​ക​ൾ കാ​ണി​ച്ചു​കൊ​ടു​ത്ത സോ​ളി​ഡാ​രി​റ്റി യൂ​ത്ത് സ്പ്രി​ങ് ച​ല​ച്ചി​ത്ര​മേ​ള​ക്ക് സ​മാ​പ​നം. അ​വാ​ർ​ഡ്ദാ​ന​വും സ​മാ​പ​ന സ​മ്മേ​ള​ന​വും എ​ഴു​ത്തു​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സാ​ങ്കേ​തി​ക​വി​ദ്യ​യെ ത​ങ്ങ​ളു​ടെ രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ഫാ​ഷി​സ്​​റ്റു​ക​ൾ ച​രി​ത്ര​വി​രു​ദ്ധ​മാ​യി ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത്. സാ​ഹി​ത്യ​വും സി​നി​മ​യു​മു​ൾ​െ​പ്പ​ടെ എ​ല്ലാ ക​ലാ​സൃ​ഷ്​​ടി​ക​ളും പ​ങ്കു​വെ​ക്കു​ന്ന​ത് വ​ർ​ത്ത​മാ​ന​കാ​ല​ത്തി​െൻറ യ​ഥാ​ർ​ഥ ആ​കു​ല​ത​ക​ളെ​യാ​ണ്. സ്വ​ർ​ണ​പ്പാ​ത്രം​കൊ​ണ്ട് മൂ​ടി​വെ​ച്ച​താ​ണെ​ങ്കി​ലും സ​ത്യ​ത്തെ വെ​ളി​പ്പെ​ടു​ത്തേ​ണ്ട​ത് ക​ലാ​കാ​ര​​െൻറ ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മി​ക​ച്ച ഹ്ര​സ്വ​ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് പ്ര​ഭു​ല്ലാ​സ് സം​വി​ധാ​നം ചെ​യ്ത ബു​ഹാ​രി സ​ലൂ​ണും മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡ് സി.​വി.​എ​ൻ. ബാ​ബു സം​വി​ധാ​നം ചെ​യ്ത സു​ല്ല് എ​ന്ന ചി​ത്ര​വും നേ​ടി. 

മി​ക​ച്ച ഡോ​ക്യു​മ​െൻറ​റി​യാ​യി ത​മി​ഴ്നാ​ട്ടു​കാ​രി​യാ​യ ദി​വ്യ ഭാ​ര​തി സം​വി​ധാ​നം ചെ​യ്ത ക​ക്കൂ​സും, സി. ​ശ​ര​ത്ച​ന്ദ്ര​​െൻറ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച ഡോ​ക്യു​മ​െൻറ​റി ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് എ​ൻ.​സി. ഫാ​സി​ൽ, ശാ​ൻ സെ​ബാ​സ്​​റ്റ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നൊ​രു​ക്കി​യ ഇ​ൻ ദ ​ഷേ​ഡ് ഓ​ഫ് ഫാ​ള​ൻ ചി​നാ​റും നേ​ടി. ജേ​താ​ക്ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് പി. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി. സോ​ളി​ഡാ​രി​റ്റി മാ​ധ്യ​മ അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ വി.​പി. നി​സാ​ർ (മം​ഗ​ളം), ജെ​യ്സ​ൺ മ​ണി​യ​ങ്ങാ​ട് (ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്) എ​ന്നി​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​വും അ​ദ്ദേ​ഹം ന​ൽ​കി. 

ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​െൻറ് പ്ര​സി​ഡ​ൻ​റ് സ​ഫീ​ർ​ഷ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സോ​ളി​ഡാ​രി​റ്റി പ്ര​സി​ഡ​ൻ​റ് ടി. ​ശാ​ക്കി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ ഡോ​ക്യു​മ​െൻറ​റി സം​വി​ധാ​യ​ക​ൻ ആ​ർ.​പി. അ​മു​ദ​ൻ, സോ​ളി​ഡാ​രി​റ്റി സെ​ക്ര​ട്ട​റി സ​മ​ദ് കു​ന്ന​ക്കാ​വ്, പി. ​ബാ​ബു​രാ​ജ്, മു​ഹ​മ്മ​ദ് ശ​മീം, കു​ഞ്ഞി​ക്ക​ണ്ണ​ൻ വാ​ണി​മേ​ൽ, ബി​ജു മോ​ഹ​ൻ, സി.​ടി. സു​ഹൈ​ബ്, ടി. ​മു​ഹ​മ്മ​ദ് വേ​ളം, ഫ​സ്ന മി​യാ​ൻ, ഐ. ​സ​മീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​എം. ശ​രീ​ഫ് സ്വാ​ഗ​ത​വും യാ​സ​ർ ഖു​തു​ബ് ന​ന്ദി​യും പ​റ​ഞ്ഞു.