സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിനുള്ള ആഹ്വാനമായി ചലചിത്രമേള

രാജ്യത്തിന്റെ സമകാലിക പശ്ചാത്തലത്തെ മുന്‍ നിര്‍ത്തിയുള്ള മുദ്രാവാക്യം സ്വീകരിച്ചു കൊണ്ടായിരുന്നു യൂത്ത് സ്പ്രിങിന് ഈ വര്‍ഷവം വേദിയൊരുങ്ങിയത്. സ്റ്റേറ്റ്: റി വിസിറ്റിങ് ഫ്രീഡം എന്നതായിരുന്നു ആ വിപ്ലവവാക്യം. മുന്ന് ദിവസം നീണ്ടു നിന്ന സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച അഞ്ചാമത് ഫിലിം ഫെസ്റ്റിവലിനാണ് തിരശ്ശീല വീണത്. 


ഇന്ത്യയിലെ ദലിത് ആദിവാസി വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ബിജു ടോപോ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന അഞ്ചാമത് യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെറുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ പേരിലുള്ള കുടിയിറക്കലുകള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമായിക്കൊണ്ടിരിക്കുന്നത് ആദിവാസികളാണ്. വന്‍ കിട കോര്‍പ്പറേറ്റുകളെ ക്ഷണിച്ചു വരുത്തി ഭൂമി അപഹരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആര്‍.പി. അമുദന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. പോക്കര്‍, സജി പാലക്കല്‍, ആദം അയ്യൂബ്, പി.ബാബുരാജ്, ബിജു മോഹന്‍, അഫീദ അഹ്മദ്, സാദിഖ് ഉളിയില്‍, തൗഫീഖ് മമ്പാട്, ഹമീദ് സാലിം, മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചിത്രമായ സജി പാലമല്‍ സംവിധാനം ചെയ്ത 'ആറടി' പ്രദര്‍ശിപ്പിച്ചു.

നീറ്റ് പരീക്ഷയെഴുതുന്ന പെണ്‍കുട്ടികളുടെ വസ്ത്രം പ്രശ്നമാകുന്നുവെന്നും എന്നാല്‍, ഒരു നിയമസഭയില്‍ നഗ്‌നനായ സന്യാസിക്ക് പ്രസംഗം നടത്താനാവുന്ന സ്വാതന്ത്ര്യ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളതെന്നും കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് ചലചിത്രമേളയില്‍ 'സ്റ്റേറ്റ്: റിസീവിസിറ്റിങ് ഫ്രീഡം' എന്ന പ്രമേയത്തിലൂന്നി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തന്മാത്രാ തലത്തില്‍ ഒരു ജനതയുടെ ജീവിതത്തിലേക്ക് ഭരണകൂടത്തിന് ഇടപെടാന്‍ കഴിയുമെന്നതിന്റെ തെളിവായിരുന്നു സാമ്പത്തിക പരിഷ്‌കരണം. തീയേറ്ററിലും കോളേജ് മാഗസിനിലും മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലും വരെ ഭരണകൂടം ഇടപെടുകയാണ്. ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ വ്യവസ്ഥക്കും ഒരു ജനതയെ ഒന്നടങ്കം കൊന്നൊടുക്കാനാവില്ല.

ഇന്ത്യ ഒരുന്നത ജാതീയ നാടാണ്, അതാണ് ഇന്ത്യയുടെ പ്രശ്നമെന്നും തമിഴ് നാട്ടില്‍ നിന്നുള്ള ഡോക്യമെന്ററി പ്രവര്‍ത്തകന്‍ ആര്‍.പി. അമുദന്‍ പറഞ്ഞു. വെള്ളം, ഭൂമി, വനം എന്നിവക്കായുള്ള പോരാട്ടവും സ്വത്വസ്വാതന്ത്ര്യത്തിനുള്ള പോരാട്ടവും നടത്തുന്നവര്‍ ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കുന്നതില്‍ മാത്രമേ പ്രതീക്ഷയുള്ളൂവെന്ന് കെ.പി. ശശി പറഞ്ഞു. അജയ് ശേഖര്‍, പേഷ് കുമാര്‍, സമദ് കുന്നക്കാവ്, പി. റുക്സാന, ശിഹാസ് പെരുമാതുറ എന്നിവരും സംസാരിച്ചു. മേളയുടെ രണ്ടാം ദിവസം കെ. ഹാശിര്‍ സംവിധാനം ചെയ്ത 'ഡിസപ്പിയറന്‍സ്' എന്ന ഡോക്യുഫിക്ഷനും ഇറാനിയന്‍ ചിത്രം 'ദ പ്രസിഡന്റ്'ുള്‍പ്പെടെയുള്ള ഡോക്യുമെന്ററികളും ഹൃസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

മൂന്നു നാളുകള്‍ കാണികള്‍ക്ക് പ്രതിരോധത്തിന്റെ സിനിമകള്ഡ കാണിച്ചു കൊടുത്ത സോളിഡാറ്റി യൂത്ത് സ്പ്രിങ് ചലചിത്രമേളക്ക് സമാപനം കുറിച്ചു കൊണ്ട് അവാര്‍ഡ് ദാനം നടന്നു. അവാര്‍ഡ് ദാനവും സമാപന സമ്മേളനവും എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയെ തങ്ങളുടെ രീതിയില്‍ ഉപയോഗിച്ചാണ് ഫാഷിസ്റ്റുകള്‍ ചരിത്രവിരുദ്ധമായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. 

സാഹിത്യവും സിനിമയുമുള്‍പ്പെടെ എല്ലാ തരം കലാ സൃഷ്ടികളും പങ്കു വെക്കുന്നത് വര്‍ത്തമാന കാലത്തിന്റെ യഥാര്‍ഥ ആകുലതകളെയാണ്. സ്വര്‍ണ്ണപാത്രം കൊണ്ട് മൂടി വെച്ചതാണെന്നങ്കിലും സത്യത്തെ വെളിപ്പെടുത്തേണ്ടത് കലാകാരന്റെ കടമായണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ഹ്രസ്വ ചിത്രത്തിനുള്ള വാര്‍ഡ് പ്രഭുല്ലാസ് സംവിധാനം ചെയ്ത ബുഹാരി സലൂണും മത്സരവിഭാഗത്തില്‍ പ്രത്യേക ജൂറി അവാര്‍ഡ് സി.വി.എന്‍. ബാബു സംവിധാനം ചെയ്ത സുല്ല് എന്ന് ചിത്രവും നേടി.

മികച്ച ഡോക്യുമെന്‌ററിയായി തമിഴ്‌നാട്ടുകാരിയായ ദിവ്യാ ഭാരതി സംവിധാനം ചെയ്ത കക്കൂസും, സി.ശരത് ചന്ദ്രന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച് ഡോക്യുമെന്ററി ചിത്രത്തിനുള്ള എന്‍.സി. ഫാസില്‍, ശാന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇന്‍ ഷേഡ് ഓഫ് ഫാളന്‍ ചിനാറും നേടി. ജേതാക്കള്‍ക്കുള്ള അവാര്‍ഡ് പി.സുരേന്ദ്രന്‍ നല്‍കി.

സോളിഡാരിറ്റി മാധ്യമ അവാര്‍ഡിനര്‍ഹരായ വി.പി. നിസാര്‍(മംഗളം), ജെയ്‌സണ്‍ മണിയങ്ങാട് (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹം നല്‍കി.

ഫ്രട്ടേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സഫീര്‍ ഷാ മുഖ്യാ പ്രഭാഷണം നിര്‍വ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാകിര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആര്‍.പി. അമുദന്‍, സോളിഡാരിറ്റി സെക്രട്ടറി സമദ് കുന്നക്കാവ്, പി.ബാബുരാജ്, മുഹമ്മദ് ശമീം, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, ബിജുമോഹന്‍, സി.ടി. സുഹൈബ്, ടി. മുഹമ്മദ് വേളം, ഫസ്‌ന മിയാന്‍, ഐ.സമീല്‍ എന്നിവര്‍ സംസാരിച്ചു. സി.എം. ശരീഫ് സ്വാഗതവും യാസര്‍ ഖുതുബ് നന്ദിയും പറഞ്ഞു.

മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഷോര്‍ട്ട ഫിലിം മത്സര ഇനത്തില്‍ വിമല്‍ വിജയകുമാറിന്റെ ദ്വയം (12 മിനുട്ട്), അന്‍സാരിയുടെ ഈദ് മുബാറക് (20 മിനുട്ട്), പി.സന്ദീപിന്റെ ഉറവ് (20 മിനുട്ട്), സകീര്‍ ഒതളൂരിന്റെ പൂച്ച (15 മിനുട്ട്) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഫെസ്റ്റിവല്‍ ഡയക്ടേഴ്‌സ് പാക്കേഡില്‍ 70 മിനുട്ട് ദൈര്‍ഘ്യമുള്ള ആര്‍.പി. അമുദന്റെ ഡോളര്‍ സിറ്റി പ്രദര്‍ശിപ്പിച്ചു.

ഡോക്യുമെന്ററി മത്സര ഇനത്തില്‍ ഏകാകി (നാസര്‍ വടകര), ഇന്‍ ദ ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍ (ഫാസില്‍ എന്‍.സി, ഷ്വാന്‍ സെബാസ്റ്റ്യന്‍), ബിയോണ്ട് ബ്രാക്ക് ആന്റ് വെയിറ്റ് ഡോക്യുമെന്ററി ഓണ്‍ ഡീ മോണൈടൈഷന്‍ എന്നിവ പ്രജര്‍ശിപ്പിച്ചു. 

റിട്രോസ്‌പെക്റ്റീവില്‍ ബിജു റോപ്പോ യുടെ ദ ഹന്‍ട് ,ബിജു ടോപ്പോയും മേഘ്‌നാഥും ചേര്‍ന്നൊരുക്കിയ അയേണ്‍ ഈസ് ഹോട്ട് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത് സജി പാറമേലിന്റെ ആറടി (120 മിനുട്ട്) ആയിരുന്നു. 

രണ്ടാം ദിവസം നടന്ന ഷോര്‍ട് ഫിലിം മത്സരത്തില്‍ ഭൂമയ, കനല്‍ (റഷീദ് പാറക്കല്‍)ബുഹാരി സലൂണ്‍ (പ്രഫുല്ല) ,വെളിച്ചം (അനില്‍ മന്‍ക്), സുല്ല്(സി.വി.എന്‍ ബാബു) എന്നീ ചിത്രങ്ങളാണുണ്ടായിരുന്നത്. ഫെസ്റ്റിവല്‍ ഡയറക്ടേഴ്‌സ് പാക്കേജില്‍ ആര്‍.പി. അമുദന്റെ ഹേയ്, മിസ്റ്റര്‍ ഗാന്ധിജി, ലീവ് ദ ഇന്ത്യന്‍സ് എലോണ്‍, ദ റോഡ് എന്നിവ പ്രദര്‍ശിപ്പിച്ചു. റിട്രോസ്‌പെക്റ്റീവ് ബിജു ടോപ്പോയില്‍ ദ ഗോള്‍ഡന്‍ കേജ് പ്രദര്‍ശിപ്പിച്ചു. 

 

കെ. ഹാശിറിന്റെ ബീമാപ്പള്ളി എ കൗണ്ടര്‍ സ്റ്റോറി എന്ന ഫിലിം കൊളാഷ് ഇനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഡോക്യുമെന്ററി മത്സരത്തില്‍ പി. അഭിജിത്തിന്റെ അവളിലേക്കുള്ള ദൂരം, ദിവ്യാ ഭാരതിയുടെ കക്കൂസ് എന്നിവ പ്രദര്‍ശിപ്പിച്ചു.തുടര്‍ന്ന് ഇറാന്‍ ചിത്രം ദ പ്രഡിഡന്റ് പ്രദര്‍ശിപ്പിച്ചു.

മൂന്നാം നാള്‍ നടന്ന ഡോക്യുമെന്ററി മത്സര ഇനത്തില്‍ ബച്ചു ചെറുവാടിയുടെ ബോണിങ് പാരഡൈസ്, സോമനാഥ് വാങ്‌മോറയുടെ ബാറ്റില്‍ ഓഫ് ഭീമ കൊറിഗോണ്‍, നാഗാലാന്റ് ഈസ് ചാര്‍ജ്ജങ്, ആഫ്രിക്കന്‍സ് ആര്‍ പെഡ്‌ലേഴ്‌സ്, കാനിബല്‍സ്, ഹാമി- ഇന്ത്യാസ് റസിസം എക്‌സ്‌പോസ്ഡ് എന്നിവ പ്രദര്‍ശിപ്പിച്ചു. 

മ്യൂസിക് വീഡിയോ ആന്റ് ഓപ്പണ്‍ ഫോറം സെഷനില്‍ നാസര്‍ മാലികിന്റെ നൊസ്സ്, ആര്‍.പി. അമുദന്റെ വന്ദേമാതരം -എ.ഷിറ്റ് വേര്‍ഷന്‍, കെ.പി. ശശിയുടെ അമേരിക്ക അമേരിക്ക, ടി.എം. കൃഷ്ണയുടെ ചെയ്യൈ പോറമ്പോക് പാട, എഴുത്തച്ചന്‍ മീഡിയയുടെ സ്റ്റുഡന്റ് റാപ് എഗയിന്‍സ്‌ററ് ട്രംപ്, ആസാദി (ഡബ് ഷര്‍മ്മ) എന്നിവ പ്രദര്‍ശിപ്പിച്ചു ചര്‍ച്ച നടത്തി.

ഡോക്യുമെന്ററി പ്രീമിയം ഷോ ആന്റ് ഓപ്പണ്‍ ഫോറത്തില്‍ വരട്ടു ചൊറി (ഹുദൈഫ റഹ്മാന്‍) പ്രദര്‍ശിപ്പിച്ചു. മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രമായിരുന്നു സമാപന ചിത്രം.