പനി പടരുന്നു : സർക്കാർ അടിയന്തിര നടപടികൾ സ്വികരിക്കുക ജമാത്തെ ഇസ്‌ലാമി 

തിരുവനന്തപുരം : ജില്ലയിൽ വ്യപകമായി പനി പടരുന്നത് ആശങ്കയുളവാക്കുന്നതാണ് , സർക്കാർ അടിയന്തിര നടപടി സ്വികരിക്കണമെന്ന് ജമാത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എച്ച് . ഷഹീർ മൗലവി പ്രസ്താവനയിൽ ആവശ്യപ്പെട്ടു . ഗ്രാമ പ്രദേശങ്ങൾ , തീരദേശ - മലയോര പ്രദേശങ്ങളിൽ സർക്കാർ ഹോസ്പിറ്റലുകളിൽ മതിയായ ഡോക്ടർമാർ ഇല്ലാത്തതും , അടിസ്ഥാന സംവിധാനങ്ങൾ ഇല്ലാത്തതും   ജനങ്ങൾക്ക് മതിയായ ചികത്സ ലഭിക്കാതിരിക്കാൻ  കാരണമാവുന്നുണ്ട് , സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ട ബാദ്യത സർക്കാരിനുണ്ട് ,  ഗ്രാമ പ്രദേശങ്ങൾ , തീരദേശ - മലയോര പ്രദേശങ്ങളിൽ അടിയന്തിരമായി മൊബൈൽ ക്ലിനിക്കുകൾ ആരംഭിക്കണമെന്നും സന്നദ്ധ സംഘടനകളുടെ യോഗം വിളിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു , മെഡിക്കൽ സഹായം ആവിശ്യമുള്ള സ്ഥലങ്ങളിൽ അടിയന്തിര സഹായമെത്തിക്കാൻ പ്രവർത്തകർ ശ്രമിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു