ബംഗളൂരു റമദാന്‍ സംഗമം: പാണക്കാട്  മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി

ബംഗളൂരു :ബംഗളൂര്‍ മലയാളികളുടെ ഏറ്റവും വലിയ ഇഫ്താര്‍ പാര്‍ട്ടിയായ റമദാന്‍ സംഗമം ജൂണ്‍ 11 ന് ഞായറാഴ്ച്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനില്‍ നടക്കും.   പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.റമദാന്‍ സംഗമത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനായ് ബംഗളൂരു ഹിറ സെന്‍ററില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. സി.എം.മുഹമ്മദ്,കെ.മൂസ ,ഷരീഫ് കോട്ടപ്പുറം, വി.പി.അബ്ദുല്ല,അഡ്വ:പി.ഉസ്മാൻ, എം.കെ.നൗഷാദ്, .എ.പി.ഹാരിസ്,ടി.അഷ് റഫ, ഡോ:സഫ് വാന്‍ ,മെട്രൊ അബ്ദുല്‍ ഖാദര്‍, കെ.എ.മജീദ്,  അഡ്വക്കറ്റ് അഷ് റഫ്, കെ.എം.സിദ്ദീഖ്, സിറാജ്.വി.പി,ഹസന്‍ പൊന്നന്‍,ടി.ഉസ്മാന്‍.,ഹിഫ്ലുര്‍ റഹ്മാന്‍  എന്നിവരെ വിവിധ വകുപ്പ് മേധാവികളായിതെരഞ്ഞെടുത്തു.യോഗത്തില്‍ നിയാസ്.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ നൂര്‍ ഷഹീന്‍ , കെ.ഷാഹിര്‍,കെ.മൂസ,അഡ്വക്കറ്റ് ഉസ്മാന്‍,ഹസന്‍ പൊന്നന്‍,  അസീസ് കക്കോട്ട്,സിറാജ്.വി.പി. എന്നിവര്‍ സംസാരിച്ചു.