റമദാൻ ഗ്രീൻ പ്രോട്ടോകോളിന് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ

കണ്ണൂർ: കണ്ണൂരിലെ ഗ്രീൻ പ്രോട്ടോകോൾ പദ്ധതിക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ. റമദാനു നടത്തപ്പെടുന്ന പരിപാടികൾ പരിസ്ഥിതി സൗഹാർദ്ദമാക്കുവാനുള്ള ചർച്ചകൾ നടന്നു. കളക്ടറേറ്റിൽ വെച്ച് നടന്ന യോഗത്തിൽ വിവിധ മുസ്‌ലിംസംഘടനാ പ്രതിനിധികൾ പങ്കെടുത്തു. അനധികൃത സ്ടാളുകൾ ഒഴിവാക്കുവാനും ഡിസ്പോസിബ്‌ൾ പ്ലേറ്റും ഗ്ലാസും ഒഴിവാക്കുവാൻ നിർദ്ധേശം നൽകി. ജമാഅത്ത്‌ പ്രതിനിധിയായി ജില്ലാ സമിതിയംഗം കെ.പി അബ്ദുൽ അസീസ്‌, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഇല്യാസ്‌ ടി.പി എന്നിവർ സംസാരിച്ചു.