ചൈതന്യവത്തായ ആരാധനകളിലൂടെ റമദാനിലേക്ക് എത്തിച്ചേരുക-തൗഫീഖ് മമ്പാട്

തലശ്ശേരി: വിശുദ്ധ റമദാന് സ്വാഗതമോതി കൊണ്ട് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി തലശ്ശേരി ഇസ്‌ലാമിക് സെന്ററിലെ സര്‍ഗം ഓഡിറ്റോറിയത്തില്‍ ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിച്ചു. ചൈതന്യവത്തായ ആരാധനകളിലൂടെ പരിശുദ്ധ റമദാനിലേക്ക് എത്തിച്ചേരണമെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചുകൊണ്ട് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് പറഞ്ഞു. നാലുപുരക്കല്‍ മഹല്ല് പ്രസിഡന്റ് സുബൈര്‍ അല്‍ കൗസരി സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ശബീര്‍ എടക്കാട് അധ്യക്ഷത വഹിച്ചു. പോഗ്രാം കണ്‍വീനര്‍ ജവാദ് അമീര്‍ സ്വാഗതവും ജില്ല സെക്രട്ടറി ശബീര്‍ ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.