ഡൽഹി മലയാളി ഹൽഖ ഇഫ്താർ സംഗമം ജൂണ് 4 ന്

ഉപവാസത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും ഒത്തുകൂടലുകളുടെയും പങ്കുവെപ്പുകളുടെയും മാസമായ ഈ റമദാനിൽ ജമാഅത്തെ ഇസ്ലാമി ഡൽഹി മലയാളി ഹൽഖ ജൂണ് 4 ഞായർ ലോധി റോഡ് കോംപ്ലെക്സിലെ ഗൃഹ് കല്യാൺ കേന്ദ്രയിൽ വെച്ച് ഒരുക്കുന്ന ഇഫ്താർ പരിപാടിയിലേക്ക് താങ്കളെയും കുടുംബത്തെയും സുഹൃത്തുക്കളെയും ഹാർദ്രവമായി ക്ഷണിക്കുകയാണ്. നോമ്പുതുറയോടൊപ്പം സ്നേഹ സൗഹാർദ്ധങ്ങളെ പങ്കുവെക്കുവാനും സഹോദര്യത്തിനും സമാധാനത്തിനുമായി ഒന്നിച്ചിരിക്കാനുമാവുന്ന ഈ വേളയിൽ പ്രമുഖ വ്യക്തിതങ്ങളും പണ്ഡിതന്മാരും പരിപാടിയിൽ സംബത്തിച്ചു നമ്മോട് സംവദിക്കും.