സി.കെ. ഖാലിദ് മാസ്റ്റർ, ചെറിയ കുമ്പളം അന്തരിച്ചു.

കുറ്റ്യാടി: സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ കോഴിക്കോട് ജില്ലയിലെ ചെറിയ കുമ്പളത്ത് താമസിക്കുന്ന സി.കെ. ഖാലിദ് മാസ്റ്റർ നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി പ്രവർത്ത കനും വെൽഫയർ പാർട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായിരുന്നു.സാമൂഹിക സേവനരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ഖാലിദ് സാഹിബ് ജമാഅത്തെ ഇസ്‌ലാമി കാർകൂൻ ആണ്. ദേവർകോവിൽ കെ.വി.കെ.എം. യു.പി. സ്കൂളിലെ അധ്യാപകനായിരുന്നു. ഖബറടക്കം ഇന്ന് (2/6/17) വൈകു: 4 30 ന് പാറക്കടവ് പള്ളിയിൽ വെച്ച് നടക്കുന്നതാണ്.