ലോകം വൈവിധ്യങ്ങളുടെ മഴവിൽ കൂടാരമാണ്

പൂക്കൾക്കെല്ലാം ഒരേ നിറമാണെങ്കിൽ...
പൂമ്പാറ്റകൾക്കെല്ലാം ഒരേ ചിറകാണെങ്കിൽ...
പഴങ്ങൾ​െക്കല്ലാം ഒരേ രുചിയാണെങ്കിൽ...
ഇൗ ലോകം എത്ര വിരസമായിരിക്കും!
താങ്കൾക്ക്​ ഏതു​ നിറമാണിഷ്​ടം? ഇൗ ചോദ്യം കേൾക്കു​േമ്പാഴേക്കും ഏതോ ഒരു ഇഷ്​ടനിറം മനസ്സി​​െൻറ ഭിത്തിയിൽ ചായം പൂശിയിരിക്കും, അല്ലേ? എങ്കിൽ അടുത്ത ചോദ്യം ഇഷ്​ടമല്ലാത്ത മറ്റു നിറങ്ങ​െള താങ്കൾ എന്തുചെയ്യും? മായ്​ച്ചുകളയുമോ? അസാധ്യം!

താങ്കൾ പുത്തനുടുപ്പ്​ വാങ്ങാൻ ഏതു​ കടയിലേക്കാണ്​ പോവുക? തരാതരം തുണികളുള്ള കടയിലോ അതോ ജനങ്ങൾ തീരെ കുറഞ്ഞ കടയ​ിലോ? വൈവിധ്യങ്ങൾ നിറഞ്ഞ കടയായിരിക്കും താങ്കൾ തെരഞ്ഞെടുക്കുക. നൂറുനിറങ്ങളിൽനിന്ന്​ മനസ്സിനിണങ്ങിയ ഒന്ന്​ കണ്ടെടുക്കാൻ അതാണ്​ നല്ലത്​.

എന്നിട്ടും എന്തുകൊണ്ടാണ്​ നമുക്ക്​ വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തത്​? ലോകം വൈവിധ്യങ്ങളുടെ മഴവിൽ കൂടാരമാണ്​. ഏഴു നിറങ്ങൾ, ഏഴു സ്വരങ്ങൾ, ഏഴാകാശങ്ങൾ, ഏഴു സമുദ്രങ്ങൾ. പ്രകൃതി ജീവിതക്രമമായ ഇസ്​ലാം വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയാണ്​, തള്ളിക്കളയുകയല്ല.

വൈവിധ്യങ്ങളുടെ കലവറയായ പ്രകൃതിവിഭവങ്ങളെക്കുറിച്ചുള്ള ഖുർആനിക നിരീക്ഷണങ്ങൾ നമ്മിൽ ഏറെ കൗതുകമുണർത്തും. മനുഷ്യരിലും ജന്തുക്കളിലും കായ്​കനികളിലും അറകളിൽ ശേഖരിക്കപ്പെടുന്ന തേനിലും നിലനിൽക്കുന്ന വർണവൈവിധ്യം ഖുർആൻ തൊട്ടുകാട്ടിത്തരുന്നുണ്ട്​. വെളുപ്പും ചുവപ്പും കാക്കക്കറുപ്പും കലർന്ന പർവതങ്ങളിലെ ശിലാഖണ്ഡങ്ങളും മനുഷ്യർക്കിടയിലെ ഭാഷാശൈലീ വൈവിധ്യവും ഒരു വേദഗ്രന്ഥം പറഞ്ഞുതരുന്നത്​ എന്തിനായിരിക്കും! ബഹുസ്വരത അവിചാരിതമല്ല, പ്രകൃതിനിയമമാണ്​ എന്ന്​ മനുഷ്യനെ ഒാർമപ്പെടുത്താൻതന്നെ.

ലോകം ഏറ്റുമുട്ടൽശൈലിയിൽനിന്ന്​ പരസ്​പരമറിയാനും അറിയിക്കാനുമുള്ള സംവാദശൈലിയിലേക്ക്​ ചുവടുമാറുന്ന വേളയാണിത്​. വിവരസാ​​ങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ അടഞ്ഞുകിടന്ന സകല വാതായനങ്ങളും മലർക്കെ തുറക്കുന്ന പുതിയ കാലം. വിവിധ വി​ശ്വാസങ്ങളെയും സംസ്​കാരങ്ങളെയും അടുത്തറിയാനും ഏറ്റവും നേരും നന്മയുമുള്ളത്​ സ്വീകരിക്കാനും ഇൗ ബഹുസ്വര ലോകം ന​മ്മെ ഏറെ സഹായിക്കും.നിങ്ങളെപ്പോലെ മുമ്പുള്ളവർക്കും വ്രതമുണ്ടായിരുന്നുവെന്ന്​ ഖുർആൻ ചേർത്ത്​ പറയുമ്പോൾ വൈവിധ്യങ്ങളുടെ വർണരാജികൾ സമുദായങ്ങൾക്കിടയിൽ എവിടെയോ നവ്യമായ മഴവില്ലഴക്​ തീർക്കുന്നുണ്ട്​.

‘‘നി​​െൻറ നാഥൻ ഉദ്ദേശിച്ചെങ്കിൽ മനുഷ്യരെ മുഴുവൻ അവൻ ഒറ്റ സമുദായമാക്കിയേനെ, എന്നാൽ അവർ വൈവിധ്യമുള്ളവരായിതന്നെ തുടരും ^നി​​െൻറ നാഥ​​െൻറ കാരുണ്യത്തിൽ കുളിച്ചുനിൽക്കുന്നവരൊഴികെ’’ ^ഖുർആൻ, അധ്യായം ഹൂദ്​: 118, 119. അസഹിഷ്​ണുത ആഘോഷിക്കപ്പെടുന്ന അവസരങ്ങളിൽ അടഞ്ഞ മനസ്സുകളിലേക്ക്​ ശുദ്ധവായുവി​​െൻറ ഒരു കിളിവാതിൽ തുറന്നുവെക്കുന്നുണ്ട്​ ഇൗ ദിവ്യവചനം ^തീർച്ച.