​​​​​​​യൂത്ത് ഇന്ത്യ ലേബര്‍ ക്യാമ്പ് ഇഫ്താറുകള്‍ ശ്രദ്ധേയമാകുന്നു

മനാമ: ബഹ്‌റൈനിലെ പ്രധാന തൊഴിലിടങ്ങളിലും ലേബര്‍ ക്യാമ്പുകളിലും യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ നടത്തിവരാറുള്ള ഇഫ്താര്‍ സംഗമങ്ങള്‍ ശ്രദ്ധേയമാകുന്നു. ഒരാള്‍ക്ക് നോമ്പുതുറക്കാനാവശ്യമായ മുഴുവന്‍ വിഭവങ്ങളുമടങ്ങിയ കിറ്റുകളാണ് ദിവസേന ഒരുക്കുന്നത്. കേവലം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുപരി ക്യാമ്പുകളിലെത്തി തൊഴിലാളികളുടെ കൂടെ നോമ്പുതുറക്കുന്ന രീതിയാണ് സംഗമങ്ങള്‍.
ഫുഡ് സിറ്റി റെസ്‌റ്റോറെന്റ്, ഡിസ്‌കവര്‍ ഇസ്‌ലാം സൊസൈറ്റി എന്നിവരുമായി സഹകരിച്ചാണ് ഇഫ്താര്‍ സംഗമങ്ങള്‍ നടത്തുന്നത്. ആംക്കോണ്‍, അല്‍തവാദി, സിയാം ഗാരേജ്, ജി.പി.സെഡ് കമ്പനി, എ.ആര്‍.എം കമ്പനി, ടെര്‍ണ തുടങ്ങിയ ക്യാമ്പുകളിലായി ആയിരത്തി മുന്നൂറോളം ഭക്ഷണ കിറ്റുകള്‍ നിലവില്‍ വിതരണം ചെയ്തു കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39593782, 39378031എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.