സിവിൽ സർവീസ് റാങ്ക് നേടിയ ജോസഫ് കെ മാത്യു വിനെ ആദരിക്കുന്നു 


ന്യൂ ഡൽഹി :  ലോധിറോഡ് കോംപ്ലക്സിലെ ഗൃഹ കല്ല്യാൺ കേന്ദ്രയിൽ നടക്കുന്ന ഡൽഹി മലയാളി ഹൽഖയുടെ ഇഫ്താർ വിരുന്നിൽ  സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ എയിമ്സിലെ നഴ്‌സിംഗ് ഓഫീസർ ജോസഫ് കെ മാത്യു വിനെ ആദരിക്കുന്നു. 

ഡൽഹിയിലുള്ള ആതുര ശുശ്രൂഷ മേഖലയിൽ ജോലിചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി നഴ്‌സുമാർക്ക് അഭിമാനകരമായ നേട്ടമാണ് ജോസഫ് കെ മാത്യു വിലൂടെ കൈവരിച്ചിരിക്കുന്നതെന്നും, കഠിനാധ്വാനം കൊണ്ട് സിവിൽ സർവീസ് കരസ്ഥമാക്കിയ ജോസഫ് യുവാക്കൾക്ക് മാതൃകയാന്നെനും ഡൽഹി  മലയാളി ഹൽഖ പ്രസിഡണ്ട് ഡോ: ഷിറാസ് പൂവച്ചൽ അഭിപ്രായപ്പെട്ടു. 

ഡൽഹിയിലെ മലയാളി സമൂഹത്തിൻറെ പങ്കാളിത്വമുള്ള  ശ്രദ്ധേയമായ ഹൽഖയുടെ  സൗഹൃദ  ഇഫ്താർ വിരുന്നിൽ അദ്ദേഹത്തെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. 

ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ ടി ആരിഫലി, വഖഫ് കൗൺസിൽ സെക്രട്ടറി ബി എം ജമാൽ, എസ് ഐ ഓ അഖിലേന്ത്യാ പ്രസിഡണ്ട് നഹാസ് മാള, ഫരീദാബാദ് സീറോമലബാർ സഭാ വികാർ ജനറൽ ഫാ : ജോസ് എടശ്ശേരി, ഡൽഹിയിലെ ബിസിനസ് രംഗത്തുള്ള പ്രമുഖർ ,  വിവിധ മലയാളി സംഘടനാ പ്രതിനിധികൾ ഉദ്യോഗാർത്ഥികൾ, വിദ്യാർത്ഥികൾ  തുടങ്ങി നിരവധിപേർ ഹൽഖ ഇഫ്താറിൽ  ഒരുമിച്ച് കൂടുമെന്നും സംഘാടകർ അറിയിച്ചു.            

വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ഇഫ്താർ വിരുന്നിൽ  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ  ഇസ്‌ലാമിക പ്രസാധകരായ ഐ.പി.എച്ച് കേരളയുടെയും, കോഴിക്കോട് പ്രതീക്ഷ ബുക്സിൻറെയും മറ്റ് പ്രസാധകരുടെയും പുതകങ്ങൾ, ഡോക്കുമെൻട്രികൾ, ഓൺലൈൻ ഓഫ്‌ലൈൻ മദ്രസകളെ കുറിച്ച ഹെൽപ് ഡസ്കുകൾ, ഖുർആൻ പഠനത്തിനുള്ള ഡൽഹിയിലെ സംരഭങ്ങൾ  ബൈത്തു സക്കാത്ത്  തുടങ്ങി ഡൽഹി മലയാളികൾക്കുവേണ്ടിയുള്ള നിരവധി വിഭവങ്ങളുണ്ടാവുമെന്ന് ഡോ: ഷിറാസ് കൂട്ടിച്ചേർത്തു.

ഓഖ്‌ലയിലെ  മലയാളി സെൻററിൽ ചേർന്ന ഇഫ്താർ സംഘാടകരുടെ യോഗം ഒരുക്കങ്ങൾ വിലയിരുത്തി,  യോഗത്തിൽ വൈസ് പ്രസിഡണ്ട് പി.കെ നൗഫൽ, കൺവീനർമാരായ മുസമ്മിൽ ഗഫൂർ, ജസീൽ എന്നിവർ  സംസാരിച്ചു.