ഇ.എം സക്കീര്‍ ഹുസൈന് ഡോക്ടറേ്റ്

കാലടി: 'കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനവും സാമൂഹിക സൗഹാര്‍ദ്ദവും, പുരാലിഖിതങ്ങളുടെ വെളിച്ചത്തില്‍' എന്ന വിഷയത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് ഇ.എം സക്കീര്‍ ഹുസൈന്‍ ഡോക്ടറേറ്റ് നേടി. ഡോ. എന്‍. വിജയമോഹനന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ ആണ്  ഗവേഷണം പൂര്‍ത്തിയാക്കിയത്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് വേദപഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സക്കീര്‍ ഹുസൈന്‍ ശ്രീമൂലനഗരം എടക്കടമ്പന്‍ മുഹമ്മദിന്റെയും തറയില്‍ സുലൈഖയുടെയും മകനാണ് ഐ.പി.എച്ച് പുറത്തിറക്കിയ. 'യെരുശലേമിന്റെ സുവിശേഷം' എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് അദ്ദേഹം.